അടിപൊളി അരിപ്പായസം ഉണ്ടാക്കാം…ആഘോഷ വേളകൾ പൊളിയാക്കാം…

അരി പായസം ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ഉണക്കലരി, തേങ്ങാപ്പാൽ, ശർക്കര, ആവശ്യത്തിന് വെള്ളം, ചുക്കുപൊടി, ഏലയ്ക്കാപൊടി, നെയ്യ് എന്നിവ ആവശ്യത്തിന്….ഇനി ആവശ്യമുള്ള അണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും എടുക്കാം… തേങ്ങാക്കൊത്ത് ഇഷ്ടമാണെങ്കിൽ അതും എടുക്കാവുന്നതാണ്….
ഇനി നമുക്ക് സ്വാദിഷ്ടമായ അരി പായസം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം….

ആദ്യം ശർക്കര പാനിയാക്കി എടുക്കണം.. ഒരു കപ്പ് ചീകിയ ശർക്കര ഒരു പാനിലേക്ക് ഇടാം, ഇതിലേക്ക് കാൽ കപ്പ് വെള്ളവും ചേർത്ത് ചൂടാക്കാം.. അല്പസമയത്തിനു ശേഷം എല്ലാ ശർക്കര കഷണങ്ങളും ഉരുകി വരും… ഇനി ഇത് അരിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം… അര കപ്പ് ഉണക്കലരി എടുത്ത് നന്നായി കഴുകി, അടി കട്ടിയുള്ള ഒരു പാത്രത്തിൽ ഇട്ട് രണ്ട് കപ്പ് മൂന്നാം പാലിനോടൊപ്പം വേവിക്കാം…. അരി വെന്തതിനു ശേഷം ഒരു കപ്പ് രണ്ടാംപാൽ ചേർത്ത് അത് ഇളകി കുറുകി എടുക്കാം… ഇതിലേക്ക് ഒരുക്കിവെച്ച ശർക്കരയും ഒഴിക്കണം,ശേഷം കൈ എടുക്കാതെ നന്നായിളക്കി, രണ്ടാം പാൽ തിളപ്പിച്ച് കുറുക്കി വറ്റിക്കാം….

ഇനി തീ കുറച്ചു വെച്ചതിനുശേഷം ഒരു കപ്പ് ഒന്നാംപാൽ ചേർക്കാം.. ഒന്നാം പാൽ ചൂടായി വരുമ്പോഴേക്കും അര ടീസ്പൂൺ ചുക്കുപൊടിയും അരടീസ്പൂൺ ഏലക്കാപൊടിയും ചേർക്കാം… ഇളക്കിയതിനുശേഷം തീ ഓഫ് ചെയ്യാം… ഇനി മറ്റൊരു പാൻ അടുപ്പത്ത് വെച്ച് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കാം..

ഇതിലേക്ക് കശുവണ്ടിയും ഉണക്കമുന്തിരിയും തേങ്ങാക്കൊത്തും ഇട്ട് വറുത്തെടുക്കാം… ഇത് നെയ്യോടു കൂടി പായസത്തിലേക്ക് ഒഴിക്കാം… അല്പസമയം മൂടിവയ്ക്കാം, അങ്ങനെ സ്വാദിഷ്ടമായ അരിപ്പായസം തയ്യാറായി കഴിഞ്ഞു… പപ്പടവും പഴവും കൂട്ടി കഴിക്കാവുന്നതാണ്…..

MENU

Comments are closed.