പത്മാവത് മൂവിയുടെ ലോക്കേഷൻ തേടി ചിത്തോട്ട്ഗഡ് കോട്ടയിൽ എത്തിയ ഞങ്ങൾ…

ചിത്തോട്ട്ഗഡ് കോട്ട ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടകളിൽ ഒന്ന് ആണ്… പത്മാവതി സിനിമയിൽ നിന്നും ഒത്തിരി അനുഭവങ്ങളിൽ നിന്നും കേട്ടറിഞ്ഞ ഈ കോട്ടയെ ഒന്ന് അടുത്തത് കാണാൻ അധികനാൾ ആയി ആഗ്രഹിക്കുന്നു… ഉദയ്പൂരിലെ യാത്രക്ക് ശേഷം നേരെ തിരിച്ചത് ചിത്തോട്ട്ഗഡ് കോട്ടയിലേക്കാണ്.. ഉദയ്പൂരിൽ നിന്നും രണ്ടു മണിക്കൂർ ട്രെയിനിൽ യാത്ര ….. ചിത്തോട്ട്ഗഡ് കോട്ടയിൽ എത്താം.. റെയിൽവേ സ്റ്റേഷനിൽ നിന്ന് സുഭാഷ് ചോക്കിൽ എത്തി…ഇവിടെ നിന്ന് ഓട്ടോ ലഭിക്കും കോട്ടയിൽ എത്താൻ….


അങ്ങനെ ഒരു ഓട്ടോയിൽ കയറി …ഒപ്പമുള്ള നാലുപേരും കൂടെ മറ്റാരൊക്കെയോ ഓട്ടോയിൽ ഉണ്ടായിരുന്നു…. കോട്ടയിലേക്കുള്ള വഴിയിൽ ധാരാളം വണ്ടികളും നല്ല തിരക്കും ഉണ്ടായിരുന്നു….. പോകുന്ന വഴിയിൽ ; കോട്ടയ്ക്ക് മുന്നോടിയായി ആയി നിർമ്മിച്ച 7 ഗേറ്റുകൾ കാണാമായിരുന്നു… ഹനുമാൻ, ഗണേശ, ലക്ഷ്മൺ, രാമൻ എന്നിവ ഇതിൽ ചില ഗേറ്റിന്റെ പേര് ആണ്… ഏഴാമത്തെ ഗെയ്റ്റ് രാമൻ എന്നത് ആയിരുന്നു… ഇത് കഴിഞ്ഞു ഉള്ള റോഡിൻറെ രണ്ടു വശങ്ങളിലും പൊതുജനങ്ങൾ താമസിക്കുന്ന വീടുകൾ കാണാം….

ഈ പ്രദേശത്തെ ആളുകൾ പരമ്പരാഗത വസ്ത്രങ്ങൾ ആണ് ഉപയോഗിക്കുന്നത്…
അല്പസമയത്തെ യാത്രയ്ക്കു ശേഷം കോട്ടയിൽ എത്തി… യുനെസ്കോ യുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച സ്ഥലമായതിനാൽ ടിക്കറ്റ് എടുത്ത് വേണം ഇങ്ങോട്ട് പ്രവേശിക്കാൻ…
കോട്ടക്ക് അകത്ത് ആദ്യം കാണാവുന്നത് റാണാ കുംഭ കൊട്ടാരമാണ്… ഇവിടുത്തെ ഓരോ കെട്ടിടങ്ങളും പഴയകാല പ്രൗഢി വിളിച്ചോതുന്നവയാണ്… ഏഴാം നൂറ്റാണ്ടിൽ മൗര്യന്മാർ ആണ് ഇത് പണികഴിപ്പിച്ചത്…


ഈ കെട്ടിടത്തിന് നാല് നില കാണാമായിരുന്നു.. പിന്നീട് കണ്ടത് ഒരു ജയിൻ ക്ഷേത്രമാണ്..
ഇവിടെ ഒരു കോമ്പൗണ്ടിൽ തന്നെ രണ്ടു ക്ഷേത്രങ്ങൾ കണ്ടു… കുംഭ ശ്യാം ക്ഷേത്രവും, മീരാഭായി ക്ഷേത്രവും ആണ് ഒരേ കോമ്പൗണ്ടിൽ ഉണ്ടായിരുന്ന ക്ഷേത്രങ്ങൾ… ഇതിൽ മീരാഭായി ക്ഷേത്രമാണ് പ്രശസ്തം…. പിന്നീട് വിജയ് സ്തംഭവും കണ്ടു…ഇത് ചിത്തോട്ട്ഗഡ്ന്റെ ഒരു സിംബൽ ആയാണ് കണക്കാക്കുന്നത്…. 1440 ൽ ആണ് ഇത് പണികഴിപ്പിച്ചത്… വിജയ് സ്തംഭിന് അൻപത് നില ഉണ്ട്… 37 മീറ്റർ ഉയരമുള്ള ഉള്ള ഈ കെട്ടിടം 10 വർഷം കൊണ്ടാണ് പണികഴിപ്പിച്ചത്….

ഇവിടെയുള്ള കെട്ടിടങ്ങൾ കൊത്തുപണികൾ കൊണ്ട് നിറഞ്ഞതാണ് …പഴയ ആയുധങ്ങളും സംഗീത ഉപകരണങ്ങളും ഒക്കെ ഇവിടെ കൊത്തിവെച്ചിരിക്കുന്നത് കാണാം… ഇവിടെ നിന്നു നോക്കുമ്പോൾ ചിത്തോട്ട്ഗഡ്
പ്രദേശം മുഴുവനും കാണാമായിരുന്നു…
പിന്നീട് ജോഹർ കുണ്ടും കാളിക ടെമ്പിൾ ചോമുഖി ടെമ്പിളും കണ്ടു…അലവുദിൻ ഖില്ജി രത്തൻ സിംഗിനെ വധിച്ചതിനു ശേഷം പത്മാവത് റാണിയെ കീഴടക്കാൻ വന്നപ്പോൾ ; രക്ഷപെടാൻ ആയി റാണിയും മാറ്റ് 14000 അബല സ്ത്രീകളും ആത്മാഹൂതി നടത്തിയത് ജോഹർ കുണ്ടിൽ ആണ് എന്ന് പറയപ്പെടുന്നു…പിന്നീട് കാലങ്ങൾ കഴിഞ്ഞപ്പോൾ ഈ കുണ്ട് മണ്ണിട്ട് നികത്തി പൂത്തോട്ടം ആക്കി മാറ്റുകയും ചെയ്തു…
ഇവിടെ 84 തടാകങ്ങൾ ഉണ്ടായിരുന്നത്രേ.. ഇപ്പോൾ 24ൽ മാത്രമേ വെള്ളം ലഭിക്കുകയുള്ളൂ…

ഗോമുഖ് എന്ന തടാകത്തിൽ എപ്പോഴും വെള്ളം ലഭ്യമാണ്.. വളരെ നടന്നതിനുശേഷമാണു പത്മാവതി കൊട്ടാരം കണ്ടുപിടിക്കാൻ സാധിച്ചത്… റാണിയെ രത്തൻ സിങ് വിവാഹം കഴിഞ്ഞതിന് ശേഷം പണി കഴിപ്പിച്ച് കൊടുത്താണ് ഈ കൊട്ടാരം.. ശേഷം രത്തൻ സിംഗ് പാലസും കീർത്തി സ്‌തഭവും കണ്ടു…മൂന്നോ നാലോ മണിക്കൂറുകൾ കണ്ടാലും; എത്ര കേട്ടാലും തീരാത്ത കഥയും ചരിത്രവും ഈ കോട്ടയ്ക്ക് ഉണ്ട്…

MENU

Comments are closed.