മഴ വട ചായ… വട പരിപ്പുവട ആയാലോ ആഹാ അന്തസ്സ്

പലരുടെയും നൊസ്റ്റാൾജിയ സ്റ്റോറിയിൽ കടന്നു ഒരു മെയിൻ കഥാപാത്രമാണ് പരിപ്പുവട… നല്ല ചൂട് ചായക്കൊപ്പം മോറിഞ്ഞൊരു പരിപ്പുവട, അത്ര മോശം കോമ്പിനേഷൻ ഒന്നുമല്ലല്ലോ … അപ്പോൾ ഈ പരിപ്പുവട ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…


തുവരപ്പരിപ്പ്, ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, ഉപ്പ്, കറിവേപ്പില, ആവശ്യത്തിന് വെളിച്ചെണ്ണയും… ഇത്രയും സാധനങ്ങൾ ഉണ്ടെങ്കിൽ സിമ്പിൾ ആയിട്ട് നമുക്ക് പരിപ്പുവട ഉണ്ടാക്കാൻ തുടങ്ങാം…. പരിപ്പുവട ഉണ്ടാക്കുന്നതിന് തലേ ദിവസം പരിപ്പ് കഴുകി വെള്ളത്തിലിട്ട് വയ്ക്കണം… രണ്ട് കപ്പ് പരിപ്പാണ് എടുക്കുന്നത്… അത് തലേദിവസം വൈകുന്നേരം വെള്ളത്തിൽ ഇടാൻ സാധിച്ചില്ലെങ്കിൽ, ഉണ്ടാക്കാൻ പോകുന്ന ദിവസത്തിന് രാവിലെ തന്നെ വെള്ളത്തിൽ ഇടാം… കുറഞ്ഞത് നാല് മണിക്കൂറെങ്കിലും പരിപ്പ് വെള്ളത്തിൽ കുതിർന്ന് ഇരിക്കണം…. ഇനി പരിപ്പുവട ഉണ്ടാക്കുന്നത് മുമ്പ് പരിപ്പിലെ വെള്ളം ഊറ്റി കളയുക…

എട്ടുപത്ത് ചുവന്നുള്ളി , നല്ല എരിവുള്ള പച്ചമുളക് നാലെണ്ണം എടുക്കാം.. ഇത് പതിയെ ഒന്ന് ചതച്ചെടുക്കുക… ഇതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചിയും ചേർത്ത് ചതക്കണം… ഇത് ഒരു ഒരു പാത്രത്തിലേക്ക് മാറ്റാം ഇനി വെള്ളം വാർന്നു കഴിഞ്ഞ പരിപ്പ് ഒന്ന് ക്രഷ് ചെയ്ത് എടുക്കാം… എല്ലാ പരിപ്പും മുഴുവനായി അർയേണ്ടത് ഇല്ല… ഇതിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് നേരത്തെ ചതച്ച് വെച്ച ചുവന്നുള്ളി പച്ചമുളക് ഇഞ്ചി എന്നിവ യിലേക്ക് ഇട്ട് നല്ലപോലെ ഇളക്കാം….

ആവശ്യമെങ്കിൽ കറിവേപ്പില ഇട്ടു കൊടുക്കാം പരിപ്പിന്റെ മാവ് ഒത്തിരി ലൂസായി പോകരുത് …അത് വെള്ളം ചേർക്കാതെ വേണം ക്രഷ് ചെയ്തെടുക്കാൻ ….. എങ്കിലും കൈവെള്ളയിൽ വച്ച് അമ്ക്കുമ്പോൾ ഷേപ്പ് വരുന്ന പാകം വേണംതാനും… ഇനി ഒരു അടി കട്ടിയുള്ള ചട്ടി അടുപ്പത്ത് വെച്ച് ആവശ്യമുള്ള എണ്ണ ഒഴിച്ച് തിളപ്പിക്കുക…. ഇതിലേക്ക് പരിപ്പുവടയുടെ മാവ് ഉരുളകളാക്കി കയ്യിൽ വെച്ച് അമർത്തിയ ശേഷം ഇട്ടുകൊടുക്കാം… ഇത് നല്ല ബ്രൗൺ കളർ ആകുമ്പോൾ എടുക്കാവുന്നതാണ് ആദ്യത്തെ പരിപ്പുവട എടുത്തതിനുശേഷം, ഉള്ളക്കെ

വെന്തോ എന്ന് ചെക്ക് ചെയ്ത് ബാക്കിയുള്ള വടയുടെ പാകം തീരുമാനിക്കാം… അങ്ങനെ രുചികരമായ പരിപ്പുവട തയ്യാറാണ്….വീട്ടിൽ ചെയ്തു നോക്കണേ….

MENU

Comments are closed.