അടിപൊളി നാരങ്ങ അച്ചാർ വീട്ടിൽ ഉണ്ടാക്കാം….

നാരങ്ങ അച്ചാർ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : ചെറു നാരങ്ങ അരക്കിലോ, പച്ചമുളക് ആവശ്യത്തിന്, കടുക്, ഉലുവ, ഇഞ്ചി, വെളുത്തുള്ളി, മുളകുപൊടി,ലേശം മഞ്ഞൾപൊടി എന്നിവയും പിന്നെ വിനാഗിരിയും എടുക്കാം..ഇനി ആവശ്യത്തിന് എണ്ണയും ഉപ്പും എടുക്കാം… നല്ലെണ്ണ എടുക്കുന്നതാണ് കൂടുതൽ ഉത്തമം..


നാരങ്ങ അച്ചാർ ഇടുന്നതിനു മുൻപ് ഒരാഴ്ചയെങ്കിലും ഉപ്പിലിട്ട് വെക്കുന്നത് അച്ചാറിനെ കൂടുതൽ കാലം കേടു കൂടാതെ സൂക്ഷിക്കാൻ ഉപകരിക്കും… ഉപ്പിലിട്ട് വയ്ക്കാൻ നാരങ്ങ നാലാക്കി കീറി കുറച്ച് അധികം ഉപ്പിന് ഒപ്പം പച്ചമുളകും ഇട്ട് വലിയൊരു ടിന്നിലടച്ച് വെക്കാം… ഒരു കപ്പ് വിനാഗിരിയും ഒഴിക്കാം.. ഇത് രണ്ടാഴ്ച കഴിഞ്ഞേ അച്ചാറിടാൻ ഉപയോഗിക്കാവൂ… ഇടയ്ക്കിടെ ഇളക്കി കൊടുക്കാം… ഇനി അച്ചാർ ഇടാനായി, നാരങ്ങ ഉപ്പിൽ നിന്നും മാറ്റാം.. ഒരു പാൻ ചൂടാക്കി എണ്ണയൊഴിച്ച് രണ്ട് ടേബിൾ സ്പൂൺ കടുക് പൊട്ടിക്കാം

..ഇനി ഇതിലേക്ക് 2 ടേബിൾ സ്പൂൺ ഉലുവ കൂടി ചേർത്ത് നന്നായി വറുക്കാം…ശേഷം ഉലുവയും കടുകും നന്നായി പൊടിച്ചെടുക്കണം…. കടുകും ഉലുവയും വറുത്ത എണ്ണയിലേക്ക് ആവശ്യമെങ്കിൽ അല്പം എണ്ണ കൂടി ഒഴിച്ച് ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന ഇഞ്ചി ഇട്ടുകൊടുക്കത്ത് മൂപ്പിക്കാം… ഇനി നീളത്തിൽ അരിഞ്ഞ വെളുത്തുള്ളി ചേർക്കണം…

ശേഷം രണ്ടര ടേബിൾ സ്പൂൺ മുളകുപൊടി ചേർത്തു കൊടുക്കാം. കാശ്മീരി ചില്ലി പൗഡർ ഉം ആവശ്യമെങ്കിൽ ചേർക്കാവുന്നതാണ് …അൽപം മഞ്ഞൾപൊടി കൂടി ഇട്ട് നന്നായി ഇളക്കണം പച്ചമണം മാറിയതിനുശേഷം പൊടിയാക്കിയ ഉലുവയും കടുകും ചേർത്ത് കൊടുക്കാം… ഇതിലേക്ക് 3 ടേബിൾ സ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കാവുന്നതാണ്… ഇനിയാണ് ഉപ്പിലിട്ട് വെച്ചിരുന്ന

ചെറുനാരങ്ങ ചേർക്കേണ്ടത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം; തീ ഓഫ് ചെയ്യാവുന്നതാണ് അച്ചാർ ചൂടാകുന്നത് വരെ വെയിറ്റ് ചെയ്യാം…നന്നായി ചൂടാറിയതിനു ശേഷം വായുകടക്കാത്ത ചില്ലു പാത്രങ്ങളിൽ അടച്ചു സൂക്ഷിക്കാവുന്നതാണ്…

MENU

Comments are closed.