അലമാര എന്ന സിനിമയിലൂടെ മലയാള സിനിമയിൽ നായികയായി തുടക്കം കുറിച്ച് ഇന്ന് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് മലയാളത്തിലെ ഏറ്റവും പ്രമുഖയായ യുവ നടിമാരിൽ ഒരാളായി മാറിയ താരമാണ് അതിഥി രവി. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് താരം മികച്ച നടിയെന്ന പേര് സമ്പാദിച്ചത്. തന്റെ അഭിനയ ജീവിതത്തിൽ ഇതിനോടകം തന്നെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് ഇപ്പോഴിതാ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് യുവ നടി.

ജീത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ത്രില്ലർ ചിത്രമായ12 മാനിൽ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായി അതിഥി രവി എത്തുന്നുണ്ട്. താരം കഴിഞ്ഞ ദിവസം മോഹൻലാലിന്റെ കൂടെയുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അതിഥികൾക്ക് സോഷ്യൽ മീഡിയ പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. മികച്ച സൗന്ദര്യ സങ്കല്പം ഉള്ള താരം തന്റെ വേറിട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച കഴിഞ്ഞ അതിഥി രവിയുടെ സൽവാർ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സൽവാറിൽ ചിരിച്ചു നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ നാടൻ ശാലീന തനിമ തന്നെയാണ് എന്ന് ആരാധകർക്ക് ഓർമ്മ വരുന്നത്. എന്തായാലും ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് മികച്ച കമന്റുകൾ ലൈക്കുകളും എത്തിയിരിക്കുന്നത്. അതിഥിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറികഴിഞ്ഞു.