
ഏതാനും ദിവസങ്ങളായി സ്റ്റാർ മാജിക് തന്നെയാണ് സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ച വിഷയം. സന്തോഷ് പണ്ഡിറ്റ് വിവാദ വീഡിയോയ്ക്ക് ശേഷം ഇതുവരെ മറ്റൊരു എപ്പിസോഡ് സ്റ്റാർ മാജിക്കിൽ നിന്നും ആരാധകർക്ക് ലഭിച്ചിട്ടില്ല ഇതിനുപിന്നാലെയാണ് ആരാധകർ ചോദ്യങ്ങളുമായി എത്തിയിരിക്കുന്നത്. പ്രവാസി മലയാളികൾ അടക്കം ആരാധകർ എന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്ന എപ്പിസോഡുകൾ ആണ് സ്റ്റാർ മാജിക്ന്റേ ത്.
സ്റ്റാർ മാജിക് പരിപാടി നിർത്തി വച്ചതാണോ അതോ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടാണോ പുതിയ എപ്പിസോഡുകൾ പങ്കുവെക്കാത്ത എന്ന് നിരവധിപേരാണ് ചോദിക്കുന്നത് ഇപ്പോഴിതാ സ്റ്റാർ മാജിക് അണിയറപ്രവർത്തകർ തന്നെ ഇതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ്. എന്നാൽ പുറത്തുവന്നത് സ്റ്റാർ മാജിക് എഡിറ്റിംഗ് ടീമിന്റെ അഭിപ്രായം. സ്റ്റാർ മാജിക് എഡിറ്റിംഗ് ടീമിന് ഒരു പ്രേക്ഷകൻ അയച്ച മെസേജുകളുടെ വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്.


തങ്ങൾ ഇപ്പോൾ ചെറിയ ടെക്നിക്കൽ പ്രശ്നങ്ങളുമായി ബുദ്ധിമുട്ടിൽ ആണെന്ന് ഉടനെതന്നെ അത് ശരിയാക്കിയ ശേഷം വീണ്ടും സ്റ്റാർ മാജിക് മായി എത്തുമെന്നും ആണ് അറിയിച്ചത് എന്തായാലും ടെക്നിക്കൽ പ്രശ്നങ്ങൾ പെട്ടെന്ന് തന്നെ മാറ്റി പൂർണമായ രീതിയിൽ പരിപാടി ആരാധകർക്ക് കാണാൻ കഴിയുന്ന രീതിയിലേക്ക് മാറ്റം എന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. സ്റ്റാർ മാജിക് നെ വളരെ വലിയ ആരാധക പിന്തുണ തന്നെയുണ്ട്.

