അടുത്ത ദിവസങ്ങളിലായി സ്റ്റാർ മാജിക് എന്ന പരിപാടിയിൽ വന്ന സന്തോഷ് പണ്ഡിറ്റ് എപ്പിസോഡ് മായി ബന്ധപ്പെട്ട വിവാദങ്ങളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പരിപാടി അതിഥിയായി വന്ന സന്തോഷ് പണ്ഡിറ്റിനെ മലയാളത്തിലെ പ്രമുഖ താരങ്ങളായ നവ്യാനായരും നിത്യാമേനോനും അവതാരികയായ ലക്ഷ്മി നക്ഷത്ര യും ചേർന്ന് മോശമായ രീതിയിൽ അപമാനിക്കാൻ ശ്രമിച്ചു എന്നതായിരുന്നു അടുത്ത ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന വാർത്ത.

സ്റ്റാർ മാജിക് പങ്കെടുക്കുന്ന നിരവധി താരങ്ങളും ഡയറക്ടറും ഇത് കേട്ട് നിൽക്കുകയായിരുന്നു എന്ന് കഴിഞ്ഞ ദിവസം സന്തോഷ് പണ്ഡിറ്റ് തുറന്നുപറഞ്ഞിരുന്നു ഇപ്പോഴിതാ പരിപാടിയിലെ ഒരു സാന്നിധ്യമായ നിർമ്മൽ പാലാഴി രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. താൻ പരിപാടിയിൽ നിന്നും പിന്മാറുകയാണ് എന്നും ഇനി പരിപാടിയിലേക്ക് ഒരു സ്കിറ്റ് അവതരിപ്പിക്കാൻ വിളിച്ചാൽ പോകുമെന്ന് അല്ലാതെ ചാറ്റ് ചെയ്യാനോ അല്ല അത് ജിമ്മിൽ മത്സരിക്കാനോ ഇനി പോകില്ല എന്നാണ് നിർമൽപാലാഴി പറയുന്നത്.

തന്റെ സോഷ്യൽ മീഡിയ പേജിൽ വന്ന മെസ്സേജ് അയച്ച് വ്യക്തിയോട് കൃത്യമായ രീതിയിൽ മറുപടി നൽകി കൊണ്ടായിരുന്നു താരത്തിന് അഭിപ്രായപ്രകടനം ഇത്രയും വർഷമായി താൻ ഈ മേഖലയിൽ സജീവമാണെന്നും ഇതുവരെ ആരെയും അപമാനിക്കാനോ മോശമായി ചിത്രീകരിക്കാൻ  ശ്രമിച്ചിട്ടില്ല എന്നും ഇനിയും തന്നെ കരിവാരിത്തേക്കാൻ ശ്രമിക്കരുത് എന്നുമാണ് നിർമൽപാലാഴി പറഞ്ഞത്. സ്റ്റാർ മാജിക് ലേക്ക് വിളിച്ചപ്പോൾ പോയത് ഇപ്പോഴത്തെ സാഹചര്യത്തിൽ പരിപാടികൾ കുറവായതുകൊണ്ട് മാത്രമാണ്. അതുകൊണ്ടുതന്നെ ഇനി ചാനലിലേക്ക് വിളിച്ചു കഴിഞ്ഞാൽ ഫിറ്റ് ചെയ്യാൻ മാത്രമായിരിക്കും പോവുക എന്ന് നിർമൽപാലാഴി പറഞ്ഞു.