ഏതാനും ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത് മലയാളത്തിലെ ഏറ്റവും പോപ്പുലറായ പരിപാടിയായ സ്റ്റാർ മാജിക് ലേക്ക് വിളിച്ചുവരുത്തി നടൻ സന്തോഷ് പണ്ഡിറ്റിനെ കളിയാക്കി വിട്ടു എന്ന വാർത്തയാണ്. താരത്തിനെ പല സിനിമകളിലും സിനിമയിലുള്ള ഗാനങ്ങളെയും മറ്റുള്ള ഗാനങ്ങളുമായി താരതമ്യപ്പെടുത്തുക യും കൂടാതെ വ്യക്തിപരമായ രീതിയിൽ സന്തോഷ് പണ്ഡിറ്റിനെ മാനസികമായും തളർത്തുന്ന രീതിയിലാണ് പരിപാടിയുടെ അണിയറപ്രവർത്തകരും നടി നിത്യാമേനോനും നവ്യാനായരും അവതാരിക ലക്ഷ്മി നക്ഷത്രയും പെരുമാറിയിട്ടുണ്ട് എന്നാണ് പരിപാടി കണ്ട് ഏവരും പറയുന്നത്.

ഏറെ ദിവസങ്ങളായി സന്തോഷ് പണ്ഡിറ്റ് എന്താണ് ഇതിനെക്കുറിച്ച് ഒന്നും പറയാത്തത് എന്ന് ആരാധകർ ചോദിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴിതാ തനിക്ക് പറയാനുള്ള എല്ലാ കാര്യങ്ങളെയും കുറിച്ച് ഒറ്റ വീഡിയോയുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. തന്നോട് ഏറെപ്പേർ കുറേ ദിവസങ്ങളായി ഇതിനെക്കുറിച്ച് ചോദിക്കുന്നത് എന്ന് എന്നാൽ പലർക്കും അഭിപ്രായങ്ങൾ പറയുന്നതിനേക്കാൾ നല്ലത് ഒറ്റ വീഡിയോയിൽ എല്ലാം ഒതുക്കി ആണ് എന്നും ആണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്.

പലരും പറയുന്നത് കേട്ടു ഇതൊരു സ്ക്രിപ്റ്റ് ചെയ്ത വീഡിയോ ആണെന്ന് തനിക്കും ഇതിൽ പങ്കാളിത്തം ഉണ്ട് എന്ന് പറഞ്ഞു കേട്ട് അവരോട് പറയാനുള്ളത് തന്റെ ഒരു സിനിമയെക്കുറിച്ച് പാട്ടിനെ കുറിച്ച് മോശമായി പറയുമ്പോൾ ഒരിക്കലും കേട്ടു നിൽക്കുന്ന ആളല്ല താനെന്നും. തന്നെ ഇത്തരത്തിൽ മോശമായി ചിത്രീകരിക്കുന്ന അതിനെക്കുറിച്ച് അണിയറപ്രവർത്തകരും പരിപാടിയുടെ ഡയറക്ടറുമാണ് തന്നോട് ഉത്തരം പറയേണ്ടത് എന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. ഒരാളെ വിളിച്ചു വരുത്തി അപമാനിച്ചു എന്ന് തന്നെയാണ് സന്തോഷ് പണ്ഡിറ്റ് നും പറയാനുള്ളത്.