ഈ ബിരിയാണി ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ: ബസ്മതി അരി, ചിക്കൻ, സവാള, തൈര്, കുറച്ച് പാല് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ഒരല്പം ഗരംമസാലയും, ആവശ്യത്തിന് മഞ്ഞൾപ്പൊടിയും, എടുക്കാം.. കുറച്ച് പൊതീനയില, ആവശ്യത്തിന് കളർ, എണ്ണ നെയ്യ് എന്നിവയും.. ഒരു ചെറുനാരങ്ങ, ഒരു സ്പൂൺ മുളകുപൊടി എന്നിവയും വേണം…
6 സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞ് വെക്കാം.. ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ 2 ഉള്ളി ചെറുതായി അരിഞ്ഞത് ഇട്ട് വഴറ്റാം.. ഇനി ഇത് മാറ്റിവയ്ക്കാം.. ഇതേ

പാനിലേക്ക് അല്പം കൂടി എണ്ണ ഒഴിച്ച് ശേഷം, കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വെച്ച ചിക്കൻ ഇട്ട്, 10 മിനിറ്റ് വറുക്കാം.. ഇനി ഇതിലേക്ക് ആര് ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 6 പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം.. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്ന്റെ കളർ മാറി മൂത്തുവരുമ്പോൾ- മുക്കാൽ കപ്പ് തൈര് ചേർക്കാം.. ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും, അൽപം മഞ്ഞൾപ്പൊടിയും കുറച്ചു പുതിനയിലയും ഇട്ട ശേഷം ഒരു

ടേബിൾ സ്പൂൺ ഗരം മസാല, അരക്കപ്പ് പാല് എന്നിവയോടൊപ്പം ഒപ്പം 10 മിനിറ്റ് ചിക്കൻ വേവിച്ച് വാങ്ങാം.. ഇനി മറ്റൊരു പാനിൽ എണ്ണ ചൂടാക്കി മൂന്നു സവാള ഇട്ട് ഇളക്കി വാട്ടിയതിനുശേഷം ഈ മസാലയിലേക്ക് ചേർക്കാം…
അരി പാകം ചെയ്യുന്നതിന്, മുന്നേ തന്നെ കഴുകി വെള്ളത്തിൽ ഇടണം.. 20 മിനിറ്റ് വെള്ളത്തിലിട്ട് ഒരു കിലോ ബസ്മതി അരി ഇനി വേവിക്കാം.. ഇതിനായിട്ട് ഒരു ചട്ടിയിൽ എണ്ണയൊഴിച്ച് സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി

എടുക്കാം..ഇനി ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ് വെള്ളം എന്ന നിരക്കിൽ വെള്ളം ചേർക്കാം… വെള്ളം നന്നായി തിളച്ചു വരുമ്പോൾ കുതുർത്തി വെച്ച അരി ചേർക്കാം.. ആവശ്യത്തിനുള്ള ഉപ്പും ചേർതോള്ളു.. അരി ചേർത്തതിനുശേഷം വെള്ളം നന്നായി തിളച്ച കഴിഞ്ഞാൽ തീകുറച്ച് വയ്ക്കാം.. ചോറ് മുക്കാൽ ഭാഗം വെന്തതിനുശേഷം, ഇതിലേക്ക് 2 ടേബിൾ സ്പൂൺ നെയ്യും ചേർക്കാം…

ഇനി നേരത്തെ മാറ്റിവെച്ച ഇറച്ചിമസാലയിലേക്ക് ചോറ് ചേർക്കാം…ഇതിന് മുകളിലായി വറുത്തുവെച്ച സവാളയും വിതറി പുതിനയിലയും അല്പം നാരങ്ങാനീരും ഒഴിച്ചതിനു ശേഷം, അല്പം വെള്ളത്തിൽ കലർത്തി കളറും ചേർക്കാം… ഇനി ഈ മസാല മൂടിവെച്ച് ദം ചെയ്തെടുക്കാം,. ചിക്കൻ ചോറ് എന്നിവ മുഴുവൻ വേവ് അതിനുശേഷം വാങ്ങാം.. അങ്ങനെ സ്വാദിഷ്ടമായ ഹൈദരാബാദി ബിരിയാണി തയ്യാറാണ്.. മസാലയും ചോറും സെപ്പറേറ്റ് ആക്കിയോ ഒന്നിച്ചോ വിളമ്പാവുന്നതാണ്…