ഇന്ന് ഒരു ഉത്തരേന്ത്യൻ പലഹാരം ഉണ്ടാക്കാം… ഗോതമ്പു കൊണ്ട് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു പ്രത്യേക വിഭവം ആണ് ഇത്… അപ്പൊ എങ്ങനാ.. തുടങ്ങുവല്ലേ?

ആവശ്യമായ സാധങ്ങൾ
ഗോതമ്പ് പൊടി 1 കപ്പ്, ഒരു ടേബിൾ സ്പൂണ് റവ ,

അര ടീസ്പൂണ് അയമോദകം ,കാൽ ടീസ്പൂണ് പൊടിച്ച കുരുമുളക് , അൽപ്പം ഉപ്പ്, ചൂട് എണ്ണ ഒന്നര ടീസ്പൂണ്, ആവിശ്യമുള്ള വെള്ളവും എടുക്കാം..
ഇനി ഇത് തയ്യറാക്കുന്ന വിധം നോക്കാം..
ഗോതമ്പ് പൊടി, റവ, അയമോദകം, പൊടുച്ച കുരുമുളക്, ഉപ്പ് എന്നിവ ഒരു പാത്രത്തിൽ ഇട്ടു

നല്ലത് പോലെ ഇളക്കുക. എന്നിട് അതിലേക്കു ചൂട് എണ്ണ ചേർക്കുക. ശേഷം നല്ല രീതിയിൽ ഇളക്കുക… ഇനി
ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി മാവ് കുഴക്കുന്ന പോലെ കുഴച്ചെടുക്കാം…
ഇപ്പോൾ തയാറായ മാവ് ചപ്പാത്തി പരത്തുന്നപോലെ ഒരല്പം കട്ടിയിൽ പരത്തുക..
എന്നിട്ടു നമുക്ക് ഇഷ്ട്ടം ഉള്ള ആകൃതിയിൽ മുറിച്ചെടുക്കുക..ഇപ്പോൾ ഞാൻ ഡയമണ്ട്

ആകൃതിയിൽ ആണ് മുറിച്ചത്.. ഇതു എണ്ണയിൽ ഗോൾഡൻ ബ്രൗണ് നിറം ആകുന്നത് വരെ കുറഞ്ഞ ചൂടിൽ വറത്തെടുക്കുക..അങ്ങനെ
നല്ല രുചികരമായ നമക് പറ തയ്യാർ ആണ്…. 4 മാണി പലഹാരം ആക്കുവാൻ ഏറ്റവും നല്ലത്തായിരിക്കും… തീർച്ച ആയും പരീക്ഷിക്കുക…നിങ്ങൾക്കും ഇഷ്ടമാകും…