കൂന്തൽ നിറച്ചതിനു ആവശ്യമുള്ള സാധനങ്ങൾ: കൂന്തൾ, മുട്ട, ബ്രഡ് ക്രമ്സ്, കുറച്ചു കൊഞ്ചും, ഒരു സവാളയും എരിവിന് വേണ്ട പച്ചമുളക്, കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് എടുക്കാം, ഇനി പൊടികൾ ആയ ഗരംമസാല കുരുമുളകുപൊടി മുളകുപൊടി മഞ്ഞൾപൊടി എന്നിവയും ആവശ്യത്തിന് ഉപ്പും എടുക്കാം..

വറുക്കാനുള്ള എണ്ണയും കുറച്ചു കറിവേപ്പിലയും കൂടി എടുത്താൽ നമുക്ക് പണിപ്പുരയിലേക്ക് കടക്കാം..
കൂന്തൽ നിറയ്ക്കാൻ മൂന്നുനാല് കൂന്തൾ എടുത്ത് അത് തല ഭാഗം മുറിച്ച് കഴുകി എടുക്കാം.. അധികമുള്ള വെള്ളം പോകുന്നതിനായി ഒരു അരിപ്പ പാത്രത്തിൽ വെക്കാം, അല്ലെങ്കിൽ ടിഷ്യു പേപ്പർ ഉപയോഗിക്കാവുന്നതാണ്… … ഇനി ഫില്ലിംഗ് തയ്യാറാക്കാനുള്ള പരിപാടി നോക്കാം… 100 ഗ്രാം കൊഞ്ച് ആവശ്യത്തിന് ഉപ്പും അല്പം മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്ത് മാരിനേറ്റ് ചെയ്യാം .. ഇനി ഒരു പാനിലേക്ക് അല്പം എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ ഒന്ന് രണ്ട്

കറിവേപ്പിലയിട്ട് മൂപിക്കാം.. ഇതിലേക്ക് മാരിനേറ്റ് ചെയ്തു വെച്ച കൊഞ്ച് ഇട്ട് ഫ്രൈ ചെയ്ത് എടുക്കാം.. ഇതിൻറെ ചൂടാറി കഴിയുമ്പോൾ ചെറിയ കഷ്ണങ്ങളാക്കി എടുക്കാം.. ഇനി കൊഞ്ചു വറുത്ത എണ്ണയിലേക്ക് അല്പം കൂടി എണ്ണ ഒഴിച്ച ശേഷം മുറിച്ചു വച്ചിരിക്കുന്ന ഒരു സവാള ചേർക്കാം.. ഒരു നുള്ള് ഉപ്പും ചേർത്ത് വഴറ്റി എടുക്കാം.. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കണം.. ഇതിലേക്ക് രണ്ട് പച്ചമുളകും ചേർത്ത് ശേഷം നന്നായി ആയി വഴന്ന് വരുമ്പോൾ വറുത്തുവച്ചിരിക്കുന്ന കൊഞ്ചും ചേർക്കാം… ഇനി ഇതിലേക്ക് കുറച്ചു

 

കുരുമുളകുപൊടിയും ആവശ്യമായ ഗരംമസാലയും ഈ മസാലയ്ക്ക് മൊത്തമായി വേണ്ട ഉപ്പും ചേർത്ത് ഇളക്കാം… അല്പം കറി വേപ്പില കൂടി ചേർത്തു ചൂടാക്കി എടുക്കാം.. ഇപ്പോൾ മസാല തയ്യാറായിരിക്കുന്നു… ഇനി നേരത്തെ മാറ്റിവച്ചിരുന്ന കൂന്തൽ എടുത്ത്; ഇതിൻറെ ഉള്ളിലേക്ക് തയ്യാറാക്കി വെച്ച മസാല നിറയ്ക്കാം… കൂന്തലിന്റെ തലഭാഗം കുറച്ച് ഫിൽ ചെയ്യാതെ ഇടുക.. ആ ഭാഗം ടൂത്ത് പിക് കൊണ്ടോ ഈർക്കിൾ കൊണ്ടോ യോജിപ്പിക്കാം.. നാലു കൂന്തലും ഇതുപോലെ നിറച്ച ശേഷം ആവിയിൽ വേവിച്ചെടുക്കാം.. വെന്തതിനുശേഷം ബീറ്റ് ചെയ്ത് മുട്ടയിൽ മുക്കി ബ്രെഡ് ക്രമ്സിൽ പൊതിഞ്ഞ ശേഷം ചൂടായ എണ്ണയിലിട്ട് പൊരിച്ചെടുക്കുക…. അങ്നെ കിടിലൻ കൂന്തൾ നിറച്ചത് തയ്യാറായിരിക്കുന്നു….