

മലയാളികൾ ഒരുപക്ഷേ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നടി ആയിരിക്കും മഞ്ജുവാരിയർ. മലയാളത്തിന് ഒരു ലേഡി സൂപ്പർസ്റ്റാർ ഉണ്ടെങ്കിൽ അത് മഞ്ജു അല്ലാതെ മറ്റാരും അല്ല. ചെറിയ പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വലിയ പ്രായമായവർ വരെ മഞ്ജുവിന് ആരാധകരായി ഉണ്ട്. പോരാട്ടത്തിൻ്റേ പ്രതിരൂപം എന്ന് വേണമെങ്കിൽ മഞ്ജുവിനെ വിശേഷിപ്പിക്കാം.
ഈ കഴിഞ്ഞ ദിവസമാണ് മഞ്ജു അടുത്ത തമിഴ് ചിത്രത്തിൽ ഒരു ഞാൻ


തയ്യാറെടുക്കുകയാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നത്. പ്രശസ്ത തമിഴ് താരം അജിത്തിൻ്റേ നായികയാകാൻ ഒരുങ്ങുകയാണ് മഞ്ജു എന്നായിരുന്നു റിപ്പോർട്ടുകൾ. വലിയ ആവേശത്തോടെയാണ് ആരാധകർ ഈ വാർത്ത സ്വീകരിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരമിപ്പോൾ. ഒട്ടേറെ വ്യത്യസ്തമായ ഫാഷൻ ട്രെൻഡുകൾ താരം പരീക്ഷിക്കാറുണ്ട് ഇപ്പോഴും പതിനെട്ടിൻ്റേ ചെറുപ്പമാണ് മഞ്ജുവിന്. താരം പങ്കുവെച്ച് പുതിയ ചിത്രങ്ങൾ ശ്രദ്ധ



നേടുകയാണ്. സുഹൃത്തുക്കൾക്കൊപ്പം ഉള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചത്. സെൽഫി ചിത്രങ്ങളാണ് ഇവ. വിവിധ ഭാവങ്ങളിൽ താരം ഇതിൽ പോസ് ചെയ്യുന്നുണ്ട്. നല്ല സമയം ക്രേസി ആയ സുഹൃത്തുക്കൾക്കൊപ്പം ചേർന്നാൽ അത് മനോഹരമായ ഓർമ്മകൾ സമ്മാനിക്കുന്നു എന്ന് താരം കുറിച്ചു.
എന്തായാലും ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. താരം വളരെ സന്തോഷത്തിലാണ് എന്ന സന്ദേശമാണ് ചിത്രങ്ങൾ നൽകുന്നത്. കമൻറ് ബോക്സിൽ പുതിയ തമിഴ് ചിത്രത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് നിറയെ. ചിത്രം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.