സിനിമാ രംഗത്തും സോഷ്യല്‍ മീഡിയ ഇടങ്ങളിലും നിരവധി ആരാധകരുള്ള നടിയാണ് അഹാന കൃഷ്ണ. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധനേണ്ടുന്നത്. അച്ഛൻ ഒരു നടൻ ആയതിൽ തനിക്ക് രണ്ട് ഗുണങ്ങളാണ് ഉള്ളത്. എനിക്ക് സിനിമയിലുള്ള ആരുടേലും നമ്പർ വേണമെങ്കിൽ അവരുടെ നമ്പർ ഒപ്പിച്ച് തരാൻ പറ്റും. അതിനപ്പുറത്തേക്ക് എന്റെ ഭാഗ്യം പോലെ ഇരിക്കും. രണ്ടാമത്തെ കാര്യം എന്തെന്നാൽ എന്റെ ഓർമ്മ വെച്ച കാലം മുതൽ അച്ഛൻ ഒരു നടനാണ്.

അതുകൊണ്ട് ആകാം എന്റെ ആദ്യത്തെ സിനിമ കഴിഞ്ഞ് ഓഫർ ഒന്നും വരാതിരുന്നപ്പോൾ ഞാൻ വിഷമിച്ചിരുന്നില്ല.ഇതൊക്കെ ഇതിന്റെ ഭാഗം ആണെന്ന് എനിക്ക് അറിയാം. പക്ഷെ നാളെ എന്നെ ഒരു വലിയ സിനിമയിൽ നിന്നും അവസാന നിമിഷം പുറത്താക്കിയാൽ ഞാൻ വിഷമിക്കും എന്നാൽ ഞാൻ ഇല്ലാതായി പോകില്ല. കാരണം ഇതൊക്കെ ഇവിടെ സംഭവിക്കുന്ന കാര്യങ്ങൾ ആണെന്ന് ഞാൻ കണ്ടറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനിമ എന്റെ ജീവിതമല്ല ജീവിതത്തിന്റെ ഭാഗമാണ് എന്ന തിരിച്ചറിവ് തനിക്ക് ഉണ്ടെന്നും താരം

പറയുന്നു.ആരാധകര്‍ ഏറെയുള്ള ഒരു നടിയാണ് അഹാന കൃഷ്ണ. അച്ഛന്‍ കൃഷ്ണകുമാറിന് പിന്നാലെയാണ് അഹാനയും സിനിമാലോകത്തേക്ക് കടന്നുവന്നത്, കുറേ സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും നടി ചെയ്ത കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഓര്‍ക്കുന്നു. ലൂക്ക എന്ന ചിത്രത്തില്‍ നടന്‍ ടോവിനോ തോമസിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ഈ നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതിലെ താരത്തിന്റെ അഭിനയവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനിടെ സംവിധാനരംഗത്തേക്കും ഈ താരം ചുവടുവെച്ചു. അഹാന സംവിധാനം ചെയ്ത തോന്നല്‍ എന്ന ആല്‍ബം വൈറലായിരുന്നു. അഹാനയെ പോലെ സഹോദരിമാരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരം കൂടിയാണ് അഹാന.