


തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയയായ മലയാളി താരസുന്ദരിയാണ് നടി നിത്യ മേനോൻ. കുട്ടിത്തം നിറഞ്ഞ അഭിനയവും കുസൃതി നിറഞ്ഞ ചിരിയുമായി സ്‌ക്രീനിൽ വന്ന മലയാളികളുടെ മനസ്സിൽ ഇടംനേടിയ ഈ മലയാളി പെൺകൊടി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും താരം വേഷമിട്ടുണ്ട്.
മലയാളത്തിൽ സജീവമായി നിൽക്കുന്നതിനിടയിലായിരുന്നു നിത്യ അന്യഭാഷയിലേക്ക് പ്രവേശിച്ചത്. തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ നിന്നും മികച്ച സ്വീകരണമാണ് താരത്തിന് ലഭിക്കുന്നത്. എല്ലാ ഭാഷയിലും മുൻ നിര നായകന്മാർക്ക് ഒപ്പം അഭിനയിച്ച താരത്തിന് ഒരുപാട് ആരാധകരുമുണ്ട്. കെപി കുമാരൻ



മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ആകാശഗോപുരം എന്ന ചിത്രത്തലൂടെയാണ് നിത്യാ മേനോൻ മലയാള സിനിമയിലെത്തിയത്. അപൂർവ രാഗം, ഉറുമി, ഉസ്താദ് ഹോട്ടൽ, 100 ഡേയ്‌സ് ഓഫ് ലവ്, അൻവർ, ഉറുമി, ബാച്ചിലർ പാർട്ടി, ബാംഗ്ലൂർ ഡേയ്സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾതെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും വരെ അഭിനയിച്ച് മുന്നേറുകയാണ്. ഇപ്പോളിതാ നെഗറ്റീവ് കമന്റുകൾ തന്നെ ബാധിക്കാറില്ലെന്ന് തുറന്ന് പറയുകയാണ് നിത്യാ മേനോൻ. സിനിമയിൽ പെർഫോമൻസാണ് ഒന്നാമത്തെ കാര്യമെന്നാണ് നിത്യമേനോൻ പറയുന്നത്.



ശരീര സൗന്ദര്യത്തിന് അതുകഴിഞ്ഞേ സ്ഥാനമുളളൂ. അതുകൊണ്ട് പൊക്കത്തെയും തടിയെയും കുറിച്ചുളള നെഗറ്റീവ് കമന്റുകൾ ന്നെ ബാധിക്കാറില്ലെന്ന് നിത്യ പറയുന്നു.
അഭിനയത്തെക്കുറിച്ച് ചിന്തിക്കുമെന്നല്ലാതെ പട്ടിണി കിടക്കാനും ജിമ്മിൽ പോകാനുമൊന്നും പറ്റില്ല. ഒരു ഷോട്ടിൽ ഇങ്ങനെ അഭിനയിക്കണമെന്ന് മുൻകൂട്ടി തീരുമാനിക്കാൻ കഴിയാറില്ല. ഒരു നിമിഷത്തിൽ സംഭവിക്കുന്ന അത്ഭുതമാണ് എനിക്ക് അഭിനയം. അതുകൊണ്ട് അതിന്റെ ക്രെഡിറ്റും എടുക്കാനാവില്ല. പിന്നെ പുതിയ ഭാഷകൾ പഠിക്കാനും സംസാരിക്കാനും ഇഷ്ടമാണ്.