നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഭാവന വീണ്ടും സിനിമയില്‍ സജീവമാകുന്നു. തെന്നിന്ത്യന്‍ സിനിമ കളില്‍ താരം സജീവമാകുന്നു എന്ന വാര്‍ത്ത നേരത്തെ തന്നെ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ നടി ഇരട്ട വേഷത്തില്‍ എത്തുന്നതായാണ് റിപ്പോര്‍ട്ട്.തന്റെ പുതിയ കന്നഡ ചിത്രത്തിലാണ് നടി ഇരട്ട വേഷത്തില്‍ എത്തുന്നത്. ജി എന്‍ രുദ്രേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പിങ്ക് നോട്ട് എന്നാണ് പേര് നല്‍കിയി രിക്കുന്നത്.


ആദ്യമായി ഭാവന ഇരട്ട വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും പിങ്ക് നോട്ടിനുണ്ട്. ചിത്രത്തില്‍ ജാസി ഗിഫ്റ്റ് സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. യഥാര്‍ത്ത കഥയാണ് സിനിമയുടെ ചിത്രീക രണത്തിന് പ്രചോദനം നല്‍കിയിട്ടുള്ളതെന്ന് സംവിധായകന്‍ ജി എന്‍. രുദ്രേഷ് പറയുന്നു.
സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്.

യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയ രംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു.
പുതുമുഖങ്ങളെ വച്ച് കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ്, ജിഷ്ണു, രേണുക മേനോന്‍ എന്നീ പുതുമുഖ ങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സില്‍ ഭാവനയുടെ ചലച്ചിത്ര അഭിനയത്തിന്റെ തുടക്കം.