മലയാള സിനിമയ്ക്ക് ലഭിച്ച ഒരു ഭാഗ്യമാണ് നടി ഭാവന. നമ്മള്‍ എന്ന ചിത്രത്തില്‍ സഹനടിയായി എത്തിയ ഭാവന പിന്നീട് ചെയ്തത് നായിക കഥാപാത്രങ്ങളാണ്. ഭാവന നായികയായി എത്തിയ ഒട്ടുമിക്ക സിനിമകളും ഹിറ്റായിരുന്നു. തുടര്‍ന്ന് മലയാളത്തിനു പുറത്തും നിരവധി അവസരം ഭാവനയ്ക്ക് ലഭിച്ചുതുടങ്ങി.
വിവാഹത്തോടെ മലയാള സിനിമയില്‍ നിന്ന് മാറി നിന്നെങ്കിലും ഭാവനയെ അത്ര പെട്ടെന്നൊന്നും ആരാധകര്‍ മറന്നില്ല. ഇന്‍സ്റ്റഗ്രാം വഴി ഓരോ ഫോട്ടോ പങ്കുവയ്ക്കുമ്പോഴും ഭാവനയുടെ തിരിച്ചുവരവിനെക്കുറിച്ച് ആരാധകര്‍

ചോദിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അതിനുള്ള മറുപടിയും താരം നല്‍കി. ഇപ്പോള്‍ ഭാവന പങ്കുവെച്ച ഫോട്ടോ ആണ് വൈറലാകുന്നത്. ജാഗര്‍ ആന്റണി ആണ് ഈ ചിത്രങ്ങള്‍ തന്നെ ക്യാമറക്കണ്ണുകളില്‍ പകര്‍ത്തിയത്. ഇത്തവണ സിംമ്പിള്‍ ലുക്കിലാണ് ഭാവന ഫോട്ടോയില്‍ എത്തിയത്. പീച് കളർ സൽവാർ ധരിച്ചുള്ള ഭാവനയുടെ ഫോട്ടോയ്ക്ക് താഴെ നിരവധി

കമന്റ് വരുന്നുണ്ട്. നല്ലൊരു വെള്ളിയാഴ്ച ആശംസിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് നടി ഫോട്ടോ പങ്കുവെച്ചത്.
ഏതു വേഷവും നന്നായി ഇണങ്ങും നടി ഭാവനയ്ക്ക്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോഴും ഭാവനയുടെ വസ്ത്രത്തെക്കുറിച്ചും , അതുപോലെ മേക്കപ്പിനെ കുറിച്ചും ആരാധകര്‍ പറയാറുണ്ട്. ഇത്തവണ അല്‍പ്പം സിംപിള്‍ ലുക്കിലാണ് നടി എത്തിയത്.