രണ്ടായിരത്തി മൂന്നിൽ ഒരു തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് പ്രിയാമണി. ഒരു മലയാളി ആയിട്ടുകൂടി താരം എങ്ങനെ തെലുങ്ക് സിനിമയിൽ കൂടി ആദ്യം അഭിനയരംഗത്തേക്ക് എത്തി എന്നായിരുന്നു ആരാധകരുടെ സംശയം സിനിമയിൽ അഭിനയിക്കുന്നതിനു മുൻപ് മോഡലിങ് ചെയ്യാറുണ്ടായിരുന്നു അതുമൂലമാണ് തന്നെ ആദ്യചിത്രം തെലുങ്ക് ആയതെന്ന് വിശദീകരണം താരം  നൽകിയിരുന്നു. മലയാളത്തിൽ സത്യം എന്ന വിനയൻ ചിത്രത്തിൽ കൂടിയാണ് താരം അഭിനയിക്കുന്നത് താരം പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു മണിരത്നം അടക്കം ഉള്ള മികച്ച സംവിധായകരുടെ ചിത്രത്തിൽ അഭിനയിക്കാനുള്ള ഭാഗ്യവും ലഭിച്ചു, ഇന്ത്യ കണ്ട ഒരു മികച്ച നടിയാവാൻ പ്രിയാമണിക്ക് ഏറെ സാധിച്ചു ദേശീയ അവാർഡ് ജേതാവായ പ്രിയ മണി വിവാഹം കഴിച്ചിരിക്കുന്നത് മുസ്തഫയാണ്.

എന്നാൽ ഇവരുടെ വിവാഹം നിയമപരമല്ല എന്നും പറഞ്ഞ് മുസ്തഫയുടെ ആദ്യഭാര്യ രംഗത്തെത്തിയിരുന്നു ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചകൾ ആണ്. ഈയൊരു അവസ്ഥയിൽ പ്രിയാമണി തന്റെ കർത്താവായ മുസ്തഫയെ കുറിച്ച് കുറച്ചു കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് മുസ്തഫ യോടൊപ്പം ഞാൻ വളരെ സുരക്ഷിതരാണെന്ന് ഇപ്പോൾ അദ്ദേഹം യുഎസിൽ ആണ് ജോലി ചെയ്യുന്നത് എല്ലാ ദിവസവും ഞങ്ങൾ പരസ്പരം വിളിച്ച്

സംസാരിക്കാറുണ്ട് ഒന്നും സംസാരിക്കാൻ ഇല്ല എങ്കിൽ പോലും ഞങ്ങൾ എന്തെങ്കിലും സാധാരണ വിഷയം സംസാരിക്കാറുണ്ട് ജോലിത്തിരക്കിനിടയിലും സംസാരിക്കാനുള്ള സമയം അദ്ദേഹം എനിക്കുവേണ്ടി കണ്ടെത്താറുണ്ട് പരസ്പരമുള്ള ആശയവിനിമയം ആണ് ഞങ്ങളുടെ ബന്ധത്തിന് അടിസ്ഥാനം അതുകൊണ്ട് തന്നെ ഞങ്ങളുടെ ബന്ധം വളരെ പവിത്രമാണ് എന്നും ആണ്‌ പ്രിയാമണി തുറന്നു പറയുന്നത്. ഇപ്പോൾ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്