സായ് പല്ലവി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘ഗാര്‍ഗി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രം നിര്‍മിക്കുന്നത്. ഗൗതം രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളി നായകനായ റിച്ചി എന്ന ചിത്രത്തിന് ശേഷം ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഗാര്‍ഗി. ചിത്രത്തിന്റെ മേക്കിങ് ഗ്ലിംപ്‌സും ഒപ്പം പുറത്തുവിട്ടിട്ടുണ്ട്. സായ് പല്ലവിയുടെ ജന്മദിനത്തിലാണ് ഗാര്‍ഗിയുടെ ഫസ്റ്റ് ലുക്ക് ടീം

പുറത്തുവിടുന്നത്. തമിഴ്, കന്നഡ, തെലുങ്ക് എന്നീ മൂന്ന് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഡബ്ബ് ചെയ്തിരിക്കുന്നത് സായ് പല്ലവി തന്നെയാണ്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഐശ്വര്യ ലക്ഷ്മിക്കൊപ്പം രവിചന്ദ്രന്‍ രാമചന്ദ്രന്‍, തോമസ് ജോര്‍ജ്, ഗൗതം രാമചന്ദ്രന്‍ എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തില്‍ മൈത്രി എന്ന ദേവദാസിയെയാണ് സായ് അവതരിപ്പിച്ചത്.


കഥാപാത്രത്തിന്റെ വാര്‍ദ്ധക്യകാലം അവതരിപ്പിക്കാനായി മണിക്കൂറുകളോളം മേക്കപ്പ് ചെയ്യുന്ന സായ് പല്ലവിയുടെ വീഡിയോ വൈറലായിരുന്നു. ഛായാഗ്രഹണം പ്രേമകൃഷ്ണ അക്കട്ടു, ശ്രയന്തി എന്നിവരാണ്. എഡിറ്റിങ് ഷഫീക് മുഹമ്മദ് അലി. നാനി നായകനായെത്തിയ ശ്യാം സിംഘ റോയിയാണ് സായി പല്ലവിയുടേതായി അവസാനം പുറത്തിങ്ങിയ ചിത്രം.അക്കട്ടു, ശ്രയന്തി എന്നിവരാണ്. എഡിറ്റിങ് ഷഫീക് മുഹമ്മദ് അലി. നാനി നായകനായെത്തിയ ശ്യാം സിംഘ റോയിയാണ് സായി പല്ലവിയുടേതായി അവസാനം പുറത്തിങ്ങിയ ചിത്രം.