മലര്‍ എന്ന ആദ്യ നായിക കഥാപാത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് സായിപല്ലവി. നേരത്തെ മലയാളത്തില്‍ ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ സായി എത്തിയിരുന്നെങ്കിലും, പ്രേമം എന്ന സിനിമയിലൂടെയാണ് ് നായികയായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മറ്റു പല സിനിമകളിലും സാിയ അഭിനയിച്ചു. എങ്കിലും മലയാളത്തില്‍ പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ ഈ താരത്തിന് കഴിഞ്ഞില്ല. ഇതോടെ മറ്റു ഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു സായിപല്ലവി. അഭിനേത്രി എന്നതിനപ്പുറം ഒരു നല്ലൊരു നര്‍ത്തകി കൂടിയാണ് സായി.
ഡാന്‍സിലൂടെ ശ്രദ്ധിക്കപ്പെടാന്‍ ഈ

താരത്തിന് സാധിച്ചു. എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് സായിപല്ലവി സിനിമയിലേക്ക് എത്തിയത്, തനിക്ക് അഭിനയത്തോടും ഡാന്‍സിനോടും ഉള്ള ഇഷ്ടത്തെ കുറിച്ച് സായി നേരത്തെ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നടിയെ സംബന്ധിചുള്ള ഏറ്റവും സന്തോഷകരമായ ഒരു വാര്‍ത്തയാണ് പുറത്തുവന്നത് സായി വിവാഹിതയാവാന്‍ ഉള്ള തയ്യാറെടുപ്പിലാണെന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്. സായിയുടെ മാതാപിതാക്കള്‍ മകള്‍ക്ക് വേണ്ടി വരനെ അന്വേഷിച്ചു തുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹം കഴിക്കാന്‍ നടി സമ്മതം അറിയിച്ചുവെന്നും അത് പ്രകാരം വരനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു

എന്നാണ് വാര്‍ത്തകള്‍.
എന്നാല്‍ ഇതില്‍ നടി പ്രതികരിച്ചിട്ടില്ല, വിവാഹം കഴിഞ്ഞ് സ്വന്തം വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് പോകേണ്ടിവരും, അമ്മയെ അച്ഛനെയും അനിയത്തി എല്ലാം വിട്ടു നില്‍ക്കേണ്ടിവരും, ഇതില്‍ താല്പര്യമില്ലാത്തതിനാല്‍ ആണ് വിവാഹത്തിന് തയ്യാറാവാത്തത് എന്ന് താരം നേരത്തെ പറഞ്ഞിരുന്നു.
നേരത്തെ പ്രണയം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയുള്ള കാര്യങ്ങളില്‍ ഒന്നും താല്‍പര്യമില്ലെന്നും നടി പറഞ്ഞിരുന്നു. എന്തായാലും ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് സായി ചിന്തിച്ചുതുടങ്ങി എന്ന റിപ്പോര്‍ട്ടാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നത്.