വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറിയ താരമാണ് സമാന്ത റൂത്ത് പ്രഭു. നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സിനിമാലോകത്ത് തന്റെതായ സ്ഥാനം നേടിയെടുക്കുക ആയിരുന്നു താരം.
ഫാമിലി മാൻ സീസൺ 2ലെ നെഗറ്റീവ് കഥാപാത്രത്തിലൂടെ പാൻ ഇന്ത്യൻ താരമായും സമാന്ത മാറി. ഫാമിലി മാന്റെ വൻ വിജയത്തിന് പിന്നാലെ പുഷ്പയിലെ ഡാൻസ് നമ്പറിലൂടെയും സമാന്ത കയ്യടി നേടിയിരുന്നു. വമ്പൻ ചിത്രമായ

ശാകുന്തളം ആണ് തെലുങ്കിൽ സമാന്തയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഇപ്പോഴിതാ ബോളിവുഡിലെ നിറ സാന്നിധ്യമായി മാറാനായി തയ്യാറെടുക്കുകയാണ് സമാന്ത. താരത്തെ തേടി ഹിന്ദിയിൽ നിന്നും നിരവധി ഓഫറുകളാണ് വന്നു കൊണ്ടിരിക്കുന്നത്. സമാന്തയും ഹിന്ദിയിലേക്ക് ചുവടുമാറ്റാനുള്ള തയ്യാറെടുപ്പിൽ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.അതേസമയം സമാന്തയെ തേടി ഇപ്പോൾ സൂപ്പർ താരങ്ങളുടെ സിനിമകൾ വരുന്നില്ലെന്നും വലിയ താരങ്ങൾ തങ്ങളുടെ നായികയായി അഭിനയിക്കാൻ സമാന്തയെ സമീപിക്കുന്നില്ലെന്നുമാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രശ്മിക മന്ദാനയും പൂജ ഹെഗ്ഡെയുമാണ്

സൂപ്പർ നായകന്മാരുടെ ചിത്രങ്ങൾക്കായി ആദ്യം സമീപിക്കപ്പെടുന്നതെന്നും ഇത് സമാന്ത്യയുടെ താരമൂല്യത്തെ ഭയക്കുന്നത് മൂലമാണെന്നുമാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിജയ് ചിത്രം ബീസ്റ്റ്, ഹിന്ദിയിൽ സൽമാൻ ഖാൻ ചിത്രം കഭി ഈദ് കഭി ദിവാലി, സർക്കസ് എന്നീ ചിത്രങ്ങളിലെ നായികയായി എത്തുക പൂജയായിരിക്കും. അതേസമയം വിജയിയ്ക്കൊപ്പം പുതിയ ചിത്രത്തിൽ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. മിഷൻ മജ്നുവിലൂടെ രശ്മിക ബോളിവുഡ് അരങ്ങേറ്റത്തിനും തയ്യാറാവുകയാണ്.
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിൽ നായികയായി സമാന്തയെ പരിഗണിക്കാൻ മടിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ സമാന്ത ബോളിവുഡ് സിനിമകളുടെ തിരക്കഥ കേൾക്കുകയാണെന്നും താരം തന്റെ കരിയറിൽ മുന്നോട്ട് പോകാൻ തീരുമാനിച്ചതുമാണ് സൂപ്പർ നായകന്മാരുടെ കൂടെയുള്ള സിനിമകൾ ഒഴിവാക്കാനുള്ള കാരണമെന്നും അതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നുമാണ് ആരാധകരുടെ വിലയിരുത്തൽ.