
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടിയാണ് ലക്ഷ്മി നക്ഷത്ര അവതാരകയായി വരുന്ന സ്റ്റാർ മാജിക് ഇതിലെ പ്രധാന ഗസ്റ്റ് ആയി കഴിഞ്ഞദിവസം നവ്യാനായരും നിത്യദാസും എത്തിയിരുന്നു ഇവരുടെ കൂടെ തന്നെ സന്തോഷ് പണ്ഡിറ്റും വന്നിരുന്നു ഈ ഒരു എപ്പിസോഡിൽ സന്തോഷ് പണ്ഡിറ്റിനെ വളരെ മോശമായ രീതിയിൽ അപമാനിച്ചു എന്ന തരത്തിലുള്ള വാർത്തകളാണ് രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോഴിതാ സംഭവത്തെക്കുറിച്ചുള്ള തന്റെ വാക്കുകളുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
നിത്യ ദാസിനും നവ്യാനായർ ക്കും ലക്ഷ്മി നക്ഷത്ര ക്കും സോഷ്യൽ മീഡിയയിൽ വലിയ ആരാധക പ്രവാഹം തന്നെ ഉണ്ട് എന്നാൽ ഈയൊരു ഒറ്റ എപ്പിസോഡ് കണ്ടു തങ്ങളുടെ ആരാധകർ ഇവർക്കുനേരെ തിരിഞ്ഞിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്തുവരുന്നത്. സന്തോഷ് പണ്ഡിറ്റ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് സ്റ്റാർ മാജിക് പങ്കെടുത്തപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചുള്ള തുറന്നുപറച്ചിൽ എന്താണ് എന്ന് ചോദിച്ചത്.


മറ്റെല്ലാ പരിപാടികളെ കുറിച്ചും തുറന്നു പറഞ്ഞെങ്കിലും ഈ ഒരു ചോദ്യത്തിനു മാത്രം സന്തോഷ് പണ്ഡിറ്റ് ഉത്തരം നൽകാത്തതിനെക്കുറിച്ച് ആരാധകർ പറയുന്നത് അദ്ദേഹം ഈ ചോദ്യങ്ങൾ മനപ്പൂർവ്വം ഒഴിവാക്കുകയാണ് എന്നാണ്. നിരവധി പരിപാടികളിലൂടെ അദ്ദേഹത്തെ വിളിച്ച് വരുത്തി അപമാനിക്കാൻ പലരും ശ്രമിച്ചിട്ടുണ്ട് എന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ് എന്നാൽ നിർത്തി അദ്ദേഹത്തെ അപമാനിച്ചപ്പോൾ മുഖം സങ്കടം കൊണ്ട് നിൽക്കുന്നത് പലരും കണ്ടതാണ് ഒരു മാനുഷിക മൂല്യം പോലും നൽകിയില്ല എന്നാണ് ആരാധകർ പറയുന്നത്.
