മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം മോണ്‍സ്റ്റര്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിക്കഴിഞ്ഞു.പുലിമുരുകന്‍ എന്ന വമ്പന്‍ ഹിറ്റിന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിച്ച മോണ്‍സ്റ്ററിനെ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും ആണ് ആരാധകര്‍ കാത്തിരുന്നത്.മലയാളത്തില്‍ ആദ്യമായി 100 കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും വൈശാഖും വീണ്ടും ഒന്നിച്ച ചിത്രമാണ് മോണ്‍സ്റ്റര്‍. പഞ്ചാബി പശ്ചാത്തലത്തില്‍ വൈശാഖ് ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ്

മോണ്‍സ്റ്റര്‍.തിയ്യേറ്ററുകളില്‍ നിന്നെല്ലാം മികച്ച പ്രതികരണമാണ് മോണ്‍സ്റ്ററിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രതീക്ഷകള്‍ ഒന്നും നശിപ്പിച്ചില്ലെന്ന് ചിത്രം കണ്ടിറങ്ങിയവരെല്ലാം പറയുന്നു. മലയാളികളുടെ പ്രിയപ്പെട്ട നായിക ഹണി റോസ് ആണ് മോണ്‍സ്റ്ററില്‍ നായികയായി എത്തയത്.ഭാമിനി എന്ന കഥാപാത്രത്തെയാണ് ഹണി റോസ് മോണ്‍സ്റ്ററില്‍ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകര്‍ മോണ്‍സ്റ്റര്‍ ഇരുകൈയ്യും

നീട്ടി സ്വീകരിച്ചതില്‍ സന്തോഷം അറിയിക്കുകയാണ് ഹണി റോസ്.തന്റെ സിനിമ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിയ്യറ്ററുകളില്‍ എത്തുന്നതെന്നും ഇത്രയും വലിയ ഒരു ടീമിനൊപ്പം തനിക്ക് വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് വലിയൊരു ദൈവാനുഗ്രഹം തന്നെയാണെന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു.മോഹന്‍ ലാലിനും വൈശാഖിനും ആന്റണിക്കുമെല്ലാം നന്ദി അറിയിച്ച ഹണി റോസ് എല്ലാവരും തിയ്യറ്ററുകളില്‍ പോയി തന്നെ മോണ്‍സ്റ്റര്‍ സിനിമ കാണണമെന്നും അഭ്യര്‍ത്ഥിച്ചു.