
തന്റെ ഏറ്റവും അടുത്തുനിൽക്കുന്ന ആളുകൾക്ക് ജീവിതത്തിൽ വലിയ സ്ഥാനം നൽകുന്ന നടിയാണ് സണ്ണിലിയോൺ. മുൻപ് ഇത് സണ്ണി തെളിയിച്ചു കഴിഞ്ഞതാണ് ഇപ്പോഴിതാ സണ്ണി ലിയോൺ തന്റെ മാനേജർ സണ്ണി രജനിയുടെ ഹെയർസ്റ്റൈലിസ്റ്റായി മാറിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ മാനേജർക്ക് ഒരു മേക്കോവർ നൽകുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് സണ്ണി . “സഹോദരിയുടെ ചുമതലകൾ! എന്നാണ്സണ്ണി തന്റെ പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത് . സണ്ണി തന്റെ പല ജീവനക്കാരുമായി അടുത്ത ബന്ധം പങ്കിടുന്നു എന്ന കാര്യം നേരത്തെ തന്നെ ആരാധകർക്ക് അറിയാവുന്ന കാര്യമാണ് .


സുരക്ഷാ ചുമതലയുള്ള യൂസഫ് ഇബ്രാഹിമിന്റെയും മേക്കപ്പ് ആർട്ടിസ്റ്റും ഹെയർസ്റ്റൈലിസ്റ്റുമായ തോമാസ് മൗക്കയുടെയും കൈത്തണ്ടയിൽ രാഖി കെട്ടിയത് നേരത്തെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തന്റെ സഹോദരനെ പോലെയുള്ള സണ്ണി രജനി യുടെ ഹെയർ സ്റ്റൈൽ മാറ്റി തനിക്ക് അറിയാവുന്ന രീതിയിൽ സ്റ്റൈൽ ചെയ്തു നൽകി സന്തോഷിക്കുകയാണ് സണ്ണിലിയോൺ. താരത്തിന് ഭാഷാ ഭേദമന്യേ നിരവധി ആരാധകരാണ് ഉള്ളത് ഇപ്പോഴിതാ പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.


മലയാളത്തിൽ ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത ഷീറോ എന്ന ചിത്രത്തിലാണ് ആദ്യമായി സണ്ണി ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം അവസാന പണിപ്പുരയിലാണ് എന്നാണ് അറിയാൻ കഴിയുന്നത്. സണ്ണിലിയോൺ ഇന്റെ കരിയർ തന്നെ മാറ്റാൻ സാധ്യതയുള്ള ഒരു ചിത്രമായിരിക്കും ഇത് എന്ന് നേരത്തെ തന്നെ സംവിധായകൻ അവകാശപ്പെട്ടിട്ടുണ്ട്. എന്തായാലും തന്റെ കൂടെ നിൽക്കുന്ന ആളുകളെ സണ്ണിലിയോൺ എങ്ങനെയാണ് കൂടെ നിർത്തുന്നത് എന്ന് ഈ ചിത്രത്തിലൂടെ വ്യക്തമാണ്.

.