ഷംന കാസിം എന്ന നടിയെ മലയാളികൾക്ക് ഏവർക്കും വളരെ ഇഷ്ടമാണ്. ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തിയ പിന്നീട് തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നടിയായി മാറാൻ ഷംന യ്ക്ക് കഴിഞ്ഞു. ഷംന കാസിം എന്ന നടിയെ മലയാളികൾക്ക് ഏവർക്കും വളരെ ഇഷ്ടമാണ്. ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തിയ പിന്നീട് തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നടിയായി മാറാൻ ഷംന യ്ക്ക് കഴിഞ്ഞു. ഒരു അഭിനേത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് ഷംന. ഒരുപക്ഷേ ഷംന അഭിനയത്തേക്കാൾ ഏറെ ശോഭിച്ചത് നൃത്തത്തിൽ തന്നെയായിരുന്നു. നിരവധി സ്റ്റേജ് ഷോകളിലൂടെ നിരവധി അംഗീകാരങ്ങൾ ഷംന യ്ക്ക് ലഭിച്ചു.

2004 ൽ കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് ചുവട് എടുത്തുവച്ച നടിയാണ് ഷംന. പിന്നീട് മലയാളത്തിലെ പ്രിയ നായികമാരിൽ ഒരാളായി മാറാൻ ഷംനക്ക്  ഭാഗ്യം ലഭിച്ചു.  മലയാളത്തിൽ പിന്നീട് നായികാ വേഷങ്ങൾ കിട്ടാതെ ആയപ്പോൾ ഷംന തമിഴിലേക്ക് ചേക്കേറി. തമിഴിൽ ചെയ്ത കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.

2007ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ അലിഭായി എന്ന ചിത്രത്തിൽ മോഹൻലാലിന്റെ അനിയത്തിയുടെ വേഷം ഷംനകാസിം ചെയ്തു. ഇത് ഏറെ പ്രശംസ പിടിച്ചു പറ്റിയ ഒരു കഥാപാത്രമായിരുന്നു. അതിനുശേഷം ഫ്ലാഷ്, കോളേജ് കുമാരൻ, ചട്ടക്കാരി,  ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങി ഒരുപിടി നല്ല മലയാള ചിത്രങ്ങളിൽ വേഷമിടാൻ ശ്രമിക്കുകയും. തന്റെ ഗ്ലാമറസ് വേഷങ്ങൾ കൊണ്ട് തമിഴ് തെലുങ്ക് കന്നട സിനിമകളിൽ സൂപ്പർ നായിക പദവിയിലേക്ക് എത്താൻ ഷംന യ്ക്ക വേഗം സാധിച്ചു.