പ്രായമെത്ര പിന്നിട്ടാലും മലയാള സിനിമയിൽ പകരംവെക്കാനില്ലാത്ത നായികമാരിൽ ഒരാളാണ് ശോഭന. ശോഭനയ്ക്ക് തുല്യം സ്വപ്നം മാത്രം എന്നാണ് ആരാധകർ പറയുന്നത്. വർഷങ്ങളായി സിനിമ മേഖലയിൽ സജീവമായ താര ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയത് സത്യൻ അന്തിക്കാട് മകൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ്. സിനിമാ മേഖലയിൽ പകരംവെക്കാനില്ലാത്ത നടിയാണ് താരമെന്ന് ശോഭന തെളിയിക്കുകയായിരുന്നു.

നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ശോഭന തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുതിയ ചിത്രങ്ങളും തന്റെ നേതൃത്വത്തിന് ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വൈറലായി കൊണ്ടിരിക്കുന്നത് ഗൃഹലക്ഷ്മി ക്ക് വേണ്ടി നടത്തിയ ശോഭനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്. അതി മനോഹരമായിട്ടാണ് ശോഭന ചിത്രത്തിൽ കാണാൻ കഴിയുന്നത്.

ഈ പ്രായത്തിലും ഇത്രയേറെ സുന്ദരിയായിരിക്കാൻ കഴിയുന്നത് ഭാഗ്യമാണെന്നാണ് ആരാധകർ പറയുന്നത്. നൃത്തത്തിൽ ജീവിക്കുന്ന ആളായതു കൊണ്ട് ശോഭന എല്ലാദിവസവും നൃത്തം ചെയ്യുന്നത് കൊണ്ടുമാണ് ഇത്രയേറെ ശരീരസൗന്ദര്യം ലഭിക്കുന്നതെന്ന്. പ്രായത്തിൽ കവിഞ്ഞ സൗന്ദര്യമാണ് ഇപ്പോഴും ശോഭനയ്ക്ക് ഉള്ളത് എന്നാണ് ആരാധകർ പറയുന്നത്. ഇതിനോടകം തന്നെ ശോഭനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. നിരവധി ആരാധകരാണ് താരത്തിന് ആശംസകളും ആയി എത്തുന്നത്.