

ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ദര്‍ശന രാജേന്ദ്രന്‍. ഇപ്പോഴിതാ അഭിനയത്തോടുള്ള തന്റെ കാഴ്ച്ചപ്പാടുകളെ കുറിച്ച് തുറന്ന് പറയുകയാണ് ദര്‍ശന രാജേന്ദ്രന്‍. വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ശരീരം അഭിനിക്കാനുള്ള ടൂള്‍ ആണെന്ന് ആണ് നടി ദര്‍ശന രാജേന്ദ്രന്‍ പറയുന്നത്.
ഈ ബോധമാണ് തനിക്ക് സിനിമകള്‍ ചെയ്യാനുള്ള പ്രചോദനം ആകുന്നതെന്നും നടി പറഞ്ഞുവെയ്ക്കുന്നു.



‘ആണും പെണ്ണും’ സിനിമയില്‍ കാടിനുള്ളിലെ രംഗം ചെയ്യാനുള്ള ആത്മവിശ്വാസം നേടിയതും അഭിനയത്തിനുള്ള ടൂള്‍ മാത്രമാണ് തന്റെ ശരീരം എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് എന്ന് ദര്‍ശന പറയുന്നു. ഇതെല്ലാം തിയേറ്റര്‍ കാരണമാണെന്നും ദര്‍ശന പറയുന്നു. അത്തരം രംഗങ്ങള്‍ എല്ലാം ചെയ്യാന്‍ പരിഭ്രമം തോന്നാത്ത മലയാളം ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടിയാണ് ഞാന്‍ എന്ന് എനിക്ക് വളരെ അഭിമാനം തോന്നിയ സമയമായിരുന്നു ആണും പെണ്ണും സിനിമയിലെ ആ ഷൂട്ടിംഗ് രംഗം. ‘തിയേറ്റര്‍ എന്നെ എല്ലാ രീതിയിലും മോള്‍ഡ് ചെയ്തിട്ടുണ്ട്. ഞാന്‍ ഇന്ന് എന്താണോ അത് തിയേറ്ററില്‍ നിന്ന് കണ്ടു പഠിച്ചതാണ്.ശരീരത്തേയും



മനസിനേയും ശബ്ദത്തേയും അഭിനയത്തിന്റെ ടൂളായി കണ്ട് തുടങ്ങിയത് തിയേറ്ററില്‍ അഭിനയിച്ചതിന് ശേഷമാണ്. ഈ സീന്‍ കേട്ടപ്പോള്‍ തന്നെ വലിയ ആകാംക്ഷ തോന്നിയിരുന്നു എങ്കിലും താന്‍ ആരോടും ഇതേ കുറിച്ച് ചോദിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയതിരുന്നില്ല എന്നാണ് ദര്‍ശന പറയുന്നത്. എന്നാല്‍ തനിക്ക് ആ സിനിമയുടെ മേക്കേഴ്സിനെ എനിക്ക് പൂര്‍ണ വിശ്വാസമായിരുന്നു.കോളേജില്‍ നിന്നുള്ള സീനുകളെ പോലെയേ എനിക്ക് കാട്ടിലെ ആ സീനുകളും തോന്നിയിട്ടുള്ളൂവെന്നും ദര്‍ശന പറയുന്നു. അതേസമയം, ജയജയജയജയഹേ എന്ന ഏറ്റവും പുതിയ സിനിമയില്‍ ബേസില്‍ ജോസഫിന്റെ നായികയായി എത്തുകയാണ് ദര്‍ശന. ഫാമിലി എന്റര്‍ടെയ്‌നര്‍ ആയാണ് സിനിമ എത്തുന്നത്.