മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റായി ലക്ഷ്മി. ലക്ഷ്മി റായി എന്ന പേരിലാണ് ഇവർ മലയാളത്തിൽ അറിയപ്പെട്ടത്. പിന്നീട് ഇവർ പേരു മാറ്റുകയും റായ് ലക്ഷ്മി എന്ന പേര് സ്വീകരിക്കുകയും ആയിരുന്നു. മലയാളത്തിൽ നിരവധി മികച്ച കഥാപാത്രങ്ങൾ ഇവർ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ അന്യഭാഷയിൽ ഇവർ അവതരിപ്പിച്ചത് അധികവും ഗ്ലാമർ വേഷങ്ങളായിരുന്നു.
നിരവധിതവണ ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയിട്ടുള്ള താരങ്ങളിൽ

ഒരാൾ കൂടിയാണ് ഇവർ. ഇപ്പോൾ ജീവിതത്തിലെ സുഹൃത്ത് ബന്ധങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് താരം. എല്ലാവരും തൻറെ ശരീരത്തെ മാത്രമായിരുന്നു പ്രണയിച്ചത് എന്നാണ് താരം തുറന്നു പറയുന്നത്. ഡേറ്റിംഗ് സമയത്ത് എല്ലാം ആസ്വദിച്ചിട്ടുണ്ട് എന്നു തുറന്നുപറയുകയാണ് താരം. തനിക്ക് അതെല്ലാം വലിയ ക്രേസ് ആയിരുന്നു. എന്നാൽ വൺ നൈറ്റ് സ്റ്റാൻഡ് എന്ന ആശയത്തോട് യോജിപ്പില്ല എന്നും താരം കൂട്ടിച്ചേർത്തു.
അതിനൊരു കാരണവും താരം

പറയുന്നുണ്ട്. മാനസികമായ ഒരു അടുപ്പം ഇല്ലാത്ത പരിപാടിയാണ് അത്. അതുകൊണ്ടുതന്നെ തനിക്ക് അത് വ്യക്തിപരമായി അംഗീകരിക്കാൻ സാധിക്കില്ല. എന്നാൽ അങ്ങനെ ചെയ്യുന്നവർ ഉണ്ട്. അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. ഇതിനെ പിന്തുണയ്ക്കുന്നില്ല എന്നതുകൊണ്ടുതന്നെ അത് പിന്തുടരാൻ ആഗ്രഹവുമില്ല – താരം കൂട്ടിച്ചേർത്തു.
എന്താണ് വൺ നൈറ്റ് സ്റ്റാൻഡ് എന്ന് അറിയുമോ? ഒരു വ്യക്തിയുടെ ഒപ്പം ഒരു രാത്രി മാത്രം കഴിയുന്ന ആശയത്തെ ആണ് ഇങ്ങനെ വിളിക്കുന്നത്. ചിലപ്പോൾ അപരിചിതരും ആയിട്ട് ആയിരിക്കും ഇങ്ങനെ കഴിയുന്നത്. എന്നാൽ അപരിചിതരുടെ ഒപ്പം ഒരു രാത്രി കഴിയുവാൻ പ്രയാസമാണ് എന്നാണ് താരം പറയുന്നത്. നമുക്ക് ഒരു വ്യക്തിയുമായി സ്നേഹവും വിശ്വാസവും എല്ലാം ഉണ്ടാവണം. എങ്കിൽ മാത്രമേ അയാളുടെ ഒപ്പം കഴിയുവാൻ സാധിക്കുകയുള്ളൂ എന്നാണ് ലക്ഷ്മി റായി പറയുന്നത്.