കീർത്തി സുരേഷ് എന്ന നായികയെ എല്ലാവർക്കും ഇഷ്ടമാണ്. പഴയകാല നടി മേനകയുടെയും നിർമാതാവ് സുരേഷിന്റെയും മകളായ കീർത്തി കുറച്ചു നാൾ മുൻപാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിൽ ഇരട്ട വേഷത്തിൽ ആയിരുന്നു താരം ആദ്യമായി അഭിനയിച്ചത്. അതിനു ശേഷം തമിഴിലും താരം ചേക്കേറി. അമ്മ മേനകയെ  പോലെ തന്നെ
അഭിനയിച്ച ചിത്രങ്ങളെല്ലാം

ഹിറ്റുകളാക്കാൻ  കീർത്തിക്ക് കഴിഞ്ഞു. തമിഴിലും തെലുങ്കിലും കീർത്തിക്ക് നിരവധി ആരാധകരാണുള്ളത്. തമിഴ് തെലുങ്ക് ഇൻഡസ്ട്രിയുടെ മികച്ച നായികമാരുടെ ലിസ്റ്റ് എടുക്കുകയാണെങ്കിൽ അതിൽ മുൻപന്തിയിൽ തന്നെ കീർത്തിസുരേഷ് ഉണ്ട്.മഹാനടി എന്ന സിനിമയിലെ മികച്ച അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തിയെ തിരഞ്ഞു വന്നു. തമിഴ് സിനിമാലോകത്ത് ശിവകാർത്തികേയൻ യുമായി ചേർന്ന് അഭിനയിച്ച  സിനിമകളെല്ലാം സൂപ്പർ ഹിറ്റ്

ആയിരുന്നു. തമിഴിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളോടൊപ്പം അഭിനയിക്കാൻ കീർത്തിക്ക് കഴിഞ്ഞു. താരത്തിന്റെ വിവാഹത്തിനോട്‌  അനുബന്ധിച്ച് നിരവധി ഗോസിപ്പുകളാണ് ഉയരുന്നത്. തമിഴ് ഒട്ടുമിക്ക നായകന്മാരോടൊപ്പം അഭിനയിച്ച താരത്തിന് ഇപ്പോൾ നിരവധി ചിത്രങ്ങളാണ് ഉള്ളത് താരത്തിന്റെ ലുക്കിൽ ഇപ്പോൾ വളരെയധികം മാറ്റം സംഭവിച്ചിട്ടുണ്ട് വളരെ ക്ഷീണിച്ചു വണ്ണം കുറഞ്ഞ ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത് താരത്തിന്റെ ഈ ലുക്ക് പല ആരാധകർക്കും ഇഷ്ടപ്പെട്ടിട്ടില്ല താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്