രസവട എന്നത് പരിപ്പുവടയുടെയും രസത്തിന്റെയും കോമ്പിനേഷൻ ആയതുകൊണ്ട് ഇവരെ രണ്ടുപേരെയും സെപ്പറേറ്റ് ആയി ഉണ്ടാക്കിയെടുക്കാം…
പരിപ്പുവട ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: കടലപ്പരിപ്പ്, കുറച്ച് തുവരപ്പരിപ്പ്, ഉള്ളി, ചെറിയ കഷ്ണം ഇഞ്ചി, വറ്റൽ മുളക്, അൽപം മഞ്ഞൾപൊടി, കുറച്ച് കായപ്പൊടി, ഉപ്പ്, എന്നിവ എടുക്കാം… രണ്ട് കപ്പ് കടലപ്പരിപ്പും അര കപ്പ് തുവരപ്പരിപ്പ് എന്നിവ കഴുകി 3 മണിക്കൂർ വെള്ളത്തിലിട്ട് കുതുർത്തി എടുക്കാം.. ഇനി വെള്ളം ഊറ്റി കളഞ്ഞ് അൽപസമയം കഴിഞ്ഞ് മിക്സിയിൽ ക്രഷ് ചെയ്ത് എടുക്കണം..

മുഴുവൻ പരിപ്പും അരഞ്ഞു പോകാതെ ചതച്ചെടുക്കുക.. ഇനി കുറച്ച് ഉള്ളി ചെറിയ കഷണങ്ങളാക്കിയ ഇഞ്ചി, കുറച്ച് പച്ചമുളക്, ഒരുനുള്ള് മഞ്ഞൾ പൊടി കായപ്പൊടി ഒപ്പം അല്പം ഉപ്പും ചേർത്തശേഷം നന്നായി ഇളക്കി ചൂടായ എണ്ണയിലേക്ക് വടയുടെ രൂപത്തിൽ ആക്കി ഇട്ട് വറുത്തെടുക്കാം.. ഇനി രസം തയ്യാറാക്കാം…

രസം ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ: തുവരപ്പരിപ്പ്, ഉപ്പ്, ഉള്ളി, വെളുത്തുള്ളി, കുരുമുളക്,

കുറച്ച് ജീരകവും രണ്ട് പച്ചമുളകും എടുക്കാം..ഇനി വാളംപുളി, അല്പം കായം എന്നിവയും കൂടി വേണം.. ജീരകം, പച്ചമുളക്, 4 അല്ലി വെളുത്തുള്ളി, രണ്ടുമൂന്ന് അല്ലി ഉള്ളി, ഒരു സ്പൂൺ കുരുമുളക്, എന്നിവ ചതച്ചെടുക്കുക.. വാളംപുളി അല്പം വെള്ളത്തിൽ കുതിർത്ത് വയ്ക്കാം.. മൂന്ന് ടേബിൾ സ്പൂൺ തുവരപ്പരിപ്പ് കഴുകിയ ശേഷം വേവിച്ചെടുക്കാം…
ഒരു ചട്ടി ചൂടാക്കി അതിലേക്ക് ആവശ്യമുള്ള എണ്ണയൊഴിച്ച് ശേഷം തക്കാളി വഴറ്റി എടുക്കാം.. ഇതിലേക്ക് നേരത്തെ ചതച്ച് വെച്ച കൂട്ട് ചേർക്കാം..ഇനി ഇതിലേക്ക് കുതിർത്തിയ പുളി പിഴിഞ്ഞ് വെള്ളമൊഴിക്കണം.. ഇനിയും

ആവശ്യമുള്ള വെള്ളം ചേർത്ത് ഉപ്പും ഇട്ട് കഴിഞ്ഞ് കാൽടീസ്പൂൺ കായപ്പൊടി ചേർക്കാം…നല്ല പോലെ തിളച്ചുവരുമ്പോൾ പരിപ്പ് ഇടാം.. പരിപ്പ് ഇട്ടതിനുശേഷം ഒന്നുകൂടി തിളച്ച് വന്നുകഴിഞ്ഞ് മല്ലിയില വിതറി വാങ്ങാം..ഇനി മറ്റൊരു പാനിൽ എണ്ണ ചൂടാക്കി ചെറിയ ഉള്ളി, പച്ചമുളക്, കറിവേപ്പില, എന്നിവ ഇട്ട് മൂപ്പിക്കുക.. ശേഷം രസത്തിലേക്ക് ചേർക്കാം.. ഇനി പരിപ്പുവടയിൽ രസം ഒഴിച് രസവട കഴിച്ചോളൂ…ഇത് അടിപൊളി ആണ്..