
പക്കാവട ഉണ്ടാക്കാനായി ആവശ്യമുള്ള സാധനങ്ങൾ: കടലമാവ്, അരിപ്പൊടി, കുറച്ച് കായപ്പൊടിയും ആവശ്യമായ മുളകുപൊടി അല്പം പെരുംജീരകപ്പൊടിയും ഒരു നുള്ള് എള്ളും കുറച്ച് ഉപ്പും വറുക്കാൻ വേണ്ട എണ്ണയും എടുക്കാം…
രണ്ട് കപ്പ് കടലമാവ ഒരു പാത്രത്തിലേക്ക് ഇടണം… ഇതിലേക്ക് അരിപ്പൊടി അരക്കപ്പ് ചേർക്കാം, ഇനി കാൽടീസ്പൂൺ കായപ്പൊടി ചേർത്തശേഷം എരിവിന് ആവശ്യമായ മുളകുപൊടി ചേർക്കാം…ഇനി അല്പം ഉപ്പ് വിതറിയ ശേഷം നന്നായി ഇളക്കി

എടുക്കാം.. ഇനി ആവശ്യമുള്ള വെള്ളം ഒഴിച്ച് കുഴച്ച് എടുക്കാം.. ചൂടുവെള്ളം ഒഴിക്കുന്നത് ആണ് ഏറ്റവും നല്ലത് ചപ്പാത്തി മാവ് നേക്കാൾ അല്പം കൂടി ലൂസ് ആയ മാവ് ആയിട്ട് കുഴച്ച് എടുക്കാം… ഇതിനെ ഇനി സേവനാഴിയിലേക്ക് ഇടണം.. സേവാനാഴിയിൽ പക്കാവടയുടെ അച്ചു വെച്ചശേഷം മാവ് ഉരുട്ടി ഇതിലേക്ക് നിറക്കാം… ഇനി എണ്ണ തിളപ്പിച്ച ശേഷം അതിലേക്ക് കുറച്ച് കറിവേപ്പില ഇട്ട് വറുക്കാം… ഇനി മാവിനെ പിഴിഞ്ഞു

ഒഴിക്കാം… എണ്ണയിലേക്ക് ഒഴിക്കുന്ന മാവ് അതിൽ മുങ്ങി കിടക്കുന്ന വിധമായിരിക്കണം, അധികം മാവ് ഒഴിക്കേണ്ടത് ഇല്ല… പക്കാവട നന്നായി മൊരിഞ്ഞ്, ഓടിക്കാൻ കഴിയുന്ന പാകത്തിൽ എണ്ണയിൽ നിന്ന് കോരാം..ഇനി അടുത്ത സെറ്റ് മാവിനെ ഒഴിക്കുമ്പോൾ വീണ്ടും ഫ്രഷ് ആയിട്ടുള്ള കറിവേപ്പില ചേർത്ത് കൊടുക്കാം.. ഇങ്ങനെ മുഴുവൻ പക്കാവടയും പൊരിച്ചെടുത്ത ശേഷം മുഴുവൻ പക്കവടയേയും ഒന്നിച്ച് പതിയെ പ്രസ്സ്

ചെയ്തു കൊടുക്കാം.. അങ്ങനെ അടിപൊളി പക്കാവട തയ്യാറാണ്, നല്ല ചൂട് ചായയോടൊപ്പം കഴിക്കാം..ഇന്ന് തന്നെ ചെയ്ത് നോക്കു…