നമ്മുടെ പരിപ്പുവടയുടെ തന്നെ അല്പം സ്പൈസി ആയിട്ടുള്ള പരിവേഷം ആണ് മസാല വട. ഇവിടെ നമ്മൾ പരിപ്പിന്റെ കൂടെ തന്നെ കുറച്ചു സാധങ്ങൾ ചേർക്കും എന്നതാണ് പ്രധാന വ്യത്യാസം.

ആവശ്യമായ സാധനങ്ങൾ
അര കപ്പ് പരിപ്പ്, അര കപ്പ് സവാള, 2 പച്ച മുളക്, കറിവേപ്പില, അരിഞ്ഞ മല്ലിയില 2 ടേബിൾ സ്പൂണ്,
നല്ലതു പോലെ അരിഞ്ഞ 1 ഇഞ്ചു വലുപ്പമുള്ള ഇഞ്ചി,
ആവിശ്യത്തിന് ഉപ്പ്,
വറ്റൽ മുളക്, കുരുമുളക് കാൽ ടീസ്പൂണ്, അര ടിസ്പൂണ് മല്ലി , 1 ടീസ്പൂണ് ചതകുപ്പ എന്നിവ മതിയാവും..ആദ്യം പരിപ്പ് ഒരു കപ്പ് വെള്ളത്തിൽ 2

മണിക്കൂർ വെള്ളത്തിലിട്ടു വെക്കുക. അതിനു ശേഷം വെള്ളം വറ്റിച്ചു കളഞ്ഞു വറ്റൽ മുളക്, മല്ലി, കുരുമുളക്, എന്നിവയും ചേർത്ത് നല്ല പോലെ അരച്ചെടുക്കുക… വെള്ളം ചേർക്കാതെ തന്നെ നല്ല രീതിയിൽ അരക്കാൻ ശ്രദ്ധിക്കണം…
അരച്ചെടുത്തവ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. സവാള, പച്ച മുളക്, കറിവേപ്പില, മല്ലിയില, ഇഞ്ചി, ചതകുപ്പ.. ഇതൊക്കെ അരച്ച പരിപ്പിന്റെ കൂടെ ഇട്ടു നന്നായി ഇളക്കുക.. ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്…ഇനി കൈ കൊണ്ട് നല്ല പോലെ ഇളക്കി കുഴക്കുക…
ശേഷം ഇതിൽ നിന്നും കുറച്ചു എടുത്തു ചെറിയ ഉണ്ടകൾ ആക്കി മാറ്റുക. അങ്ങനെ ഉണ്ടകൾ ആക്കി കഴിഞ്ഞ് അവ ചെറുതായി പരത്തുക…

ആദ്യം ആയി ചെയ്യുന്നവർക്ക് ഒരു അല്പം ബുദ്ധിമുട്ടു തോന്നാം. എന്നാലും 3, 4 തവണ കൊണ്ട് പഠിക്കാവുന്നതെ ഉള്ളു… ഇതേ സമയം ഒരു കുഴി ഉള്ള പാത്രത്തിൽ എണ്ണ ഒഴിച്ചു ചൂടാക്കുക. … ചൂടാകുമ്പോൾ നമ്മൾ ഉണ്ടാക്കിയ വട അതിൽ8 ഇട്ടു വറക്കുക. തിരിച്ചും മറിച്ചും ഇട്ടു വറക്കാൻ ശ്രദ്ധിക്കുമല്ലോ.
നല്ല സ്വർണ നിറം ആകുമ്പോൾ നമുക്ക് വട കോരി എണ്ണ വറ്റാൻ ആയി വെക്കാം.. വ്യത്യസ്തമായ ഈ “പരിപ്പ് വട” നിങ്ങളുടെ നാവിനെ ത്രസിപ്പിക്കാൻ തയാറാണ്. മസാല വട നിങ്ങൾക്ക് ഉറപ്പായും ഇഷ്ടപ്പെടും, തീർച്ച…