ലഡ്ഡു നമ്മുക് എല്ലാവർക്കും ഇഷ്ട്ടമാണ്. അതു നമുക്ക് ഗോതമ്പു പൊടികൊണ്ട് ഒന്നു ഉണ്ടാക്കി നോക്കിയാലോ …..അപ്പോൾ ആട്ട ലഡ്ഡുവിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം;
ഗോതമ്പ് പൊടി ഒന്നര കപ്പ്,ഏലക്കായ പൊടിച്ചത് കാൽ ടീസ്പൂണ്, 200 ഗ്രാം ശർക്കരയും, 120 മിലി വെള്ളവും എടുക്കാം.. ഇനി ഒരു ടേബിൾ സ്പൂണ് നെയ്യ് കൂടി വേണം..

ആദ്യം തന്നെ ആട്ടപൊടി ചെറു ചൂടിൽ നല്ല പോലെ വറുത്തെടുക്കുക..ഇത്‌ തണുത്തതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റാം..ഇനി ഇതിലേക്കു ഏലക്കായ പൊടിച്ചത് വിതറാം..


ഇനി വേണം ശർക്കര പാനി ഉണ്ടാക്കാൻ, ഇതിനായി ഒരു പാത്രം ചൂടാക്കി അതിലേക്കു ശർക്കര ചെറിയ കഷ്ണങ്ങൾ ആക്കി ചേർക്കുക…അല്പം വെള്ളം ചേർത്തു നല്ല പോലെ ഇളക്കാം… ശർക്കര വെള്ളത്തിൽ നന്നായി അലുക്കുന്നത് വരെ ഇളക്കി തിളപ്പിച്ച് എടുക്കാം..ഇനി ശർക്കര പാനി അരിച്ചു എടുത്തു മാറ്റി വെക്കാം.. ഒരല്പം തണുത്ത ശേഷം

അത് നേരത്തെ തയാറാക്കിയ ഗോതമ്പു പൊടിയിലേക്കു ചേർക്കാം..എന്നിട്ട് നല്ല പോലെ ഇളക്കുക… ചപ്പാത്തി മാവിന്റെ പരുവം ആയാൽ മതി.. ശേഷം ഇതിലേക്ക് നെയ്യ് ചേർത്ത് ഒന്നു കൂടെ ഇളക്കുക..ഇനി ഇഷ്ടമുള്ള രീതിയിൽ ഉരുട്ടി എടുക്കാം..ഇപ്പോൾ വേണമെങ്കിലും ഈസി ആയി ഉണ്ടാക്കി എടുക്കാം…എല്ലാവർക്കും ഇഷ്ടപ്പെടും… തീർച്ച…