


മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് ഇന്നിപ്പോള്‍ തെന്നിന്ത്യമുഴുവന്‍ അറിയപ്പെടുന്ന നടിയായി മാറിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. എത്ര വലിയ നടിയായി മാറിയിട്ടും സിനിമയില്‍ അഭിനയിക്കുന്നതിനോടുള്ള വീട്ടുകാരുടെ എതിര്‍പ്പ് ഇതുവരെ മാറിയിട്ടില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ തുടങ്ങി മലയാളം തെലുങ്ക് ചിത്രങ്ങളുടെ ഭാഗമായി സിനിമാ ലോകത്ത് തന്നെ തിരക്കുള്ള നടിമാരില്‍ ഒരാളായി മാറിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.എന്നാല്‍ വീട്ടില്‍ നിന്ന് ഇപ്പോഴും എതിര്‍പ്പ് മാറിയിട്ടില്ല എന്നാണ് താരം പറയുന്നത്. മണിരത്‌നം


സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. ഏറെ പ്രശംസകള്‍ നടിയെ തേടിയെത്തിയ കഥാപാത്രം ആയിരുന്നു അത്.., എന്നാല്‍ അതെല്ലാം കേട്ടപ്പോഴും പൂങ്കുഴലി ആയിട്ടെന്താ കാര്യം, വീട്ടില്‍ വന്നിട്ട് എത്ര നാളായി എന്നാണത്രെ ഐശ്വര്യയുടെ മാതാപിതാക്കള്‍ ചോദിച്ചത്. അവര്‍ക്ക് ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല.. എന്നാലും അവര്‍ തന്നെയാണ് തന്റെ എനര്‍ജി..ഇനിയിപ്പോള്‍ ജീവിതത്തില്‍ എത്ര ഉയരത്തില്‍ എത്തിയാലും അച്ഛനേയും അമ്മയേയും സന്തോഷിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ മക്കള്‍ എന്ത് നേടിയിട്ടും കാര്യമില്ല. അവര്‍ ഇപ്പോഴും എതിര്‍പ്പ് കാണിക്കുന്നുണ്ടെങ്കിലും അതാണ് എന്നെ പിടിച്ച് നിര്‍ത്തുന്ന കാര്യവും…



അവര്‍ അങ്ങനെ പറയുന്നത് ശരിയാണോ എന്ന് പോലും എനിക്ക് അറിയില്ല..ചിലപ്പോള്‍ വീട്ടില്‍ അടിയുണ്ടാക്കിയിട്ടുണ്ട് ഇങ്ങനെ പറയുന്നതില്‍.. എന്നാലും ഞാന്‍ മനസ്സിലാക്കുന്നത്… നമ്മള്‍ എത്ര തിരക്കായാലും ജീവിത്തില്‍ വേണ്ടത് എന്താണ് എന്ന് അവര്‍ മനസ്സിലാക്കി തരുന്ന സംഭാഷണങ്ങള്‍ ആണത് എന്നും ഐശ്വര്യ കൂട്ടിച്ചേര്‍ക്കുന്നു..കുമാരിയാണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം, ഒരു ഫാന്റസി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ ഐശ്വര്യയ്‌ക്കൊപ്പം ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.