ചിക്കൻ സിക്സ്റ്റി ഫൈവ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: വേണ്ടത്ര ചിക്കൻ, സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, മല്ലിയില, പൊതിനയില, അൽപ്പം കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, കുറച്ച് മുളകുപൊടി, അൽപം മഞ്ഞൾപൊടി, പെരുംജീരകപൊടി, കുരുമുളകുപൊടി എന്നിവയും ആവശ്യത്തിനുള്ള എണ്ണയും കുറച്ച് കടലമാവും അരിമാവും കോൺഫ്ലവർ ഉം എടുക്കാം…
ആദ്യം തന്നെ ഒരു സവാള ചെറുതായി അരിഞ്ഞു വെക്കാം.. ഇനി എരുവിന് വേണ്ട പച്ചമുളക് അരിഞ്ഞു വയ്ക്കാം.. എടുത്തു വച്ചിരിക്കുന്ന

ചിക്കനും വൃത്തിയാക്കി വളരെ ചെറുതാക്കി അരിഞ്ഞ് വയ്ക്കാം…
ഇനി ചെറുതായി അരിഞ്ഞ സവാള ഒരു പാത്രത്തിലേക്ക് ഇടാം.. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത ശേഷം അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളക് കൂടി ചേർക്കാം.. ഇനി ഒന്നര ടേബിൾസ്പൂൺ മല്ലിയിലയും പുതിനയിലയും അരിഞ്ഞു ചേർക്കാം.. ഇതിലേക്ക് ഇനി കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ചേർക്കണം.. ഇനി നല്ലപോലെ ഇളക്കി യോജിപ്പിക്കാം.. ഇനി ഇതിലേക്ക് ഒന്നര ടീസ്പൂൺ മുളകുപൊടി

കൂടി ചേർക്കാം, ഇനി ബാക്കി പൊടികൾ ആയ മഞ്ഞൾപൊടി അര സ്പൂൺ, ഒരു സ്പൂൺ പെരുംജീരകപൊടി, കുരുമുളകു പൊടി, എന്നിവ കൂടി ചേർത്ത് നല്ലപോലെ ഇളക്കി എടുക്കാം…ഇനി അരിഞ്ഞു വച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ചേർത്ത് ഇളക്കിയശേഷം മാറ്റിവയ്ക്കാം.. 15 20 മിനിറ്റുകൾക്ക് ശേഷം ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി വെക്കാം… ഇനി മറ്റൊരു ബൗളിൽ നാല് സ്പൂൺ കടലമാവും രണ്ട് സ്പൂൺ അരിമാവും അൽപം കോൺഫ്ലവരും ചേർത്ത് ഇളക്കാം..ഇതിൽ വെള്ളം

ചേർക്കേണ്ട കാര്യമില്ല.. ഇനി നേരത്തെ മാറ്റിവച്ചിരുന്ന ചിക്കൻ കൂട്ട് ഇതിലേക്ക് ഇട്ട് നന്നായി ഇളക്കാം… എണ്ണ നന്നായി ചൂടായി വരുമ്പോൾ ഈ കൂട്ട് ഒരു സ്പൂണിൽ കോരി എണ്ണയിലേക്ക് ഇട്ട് പൊരിച്ചെടുക്കാം….അങ്ങനെ കിടിലൻ ചിക്കൻ 65 റെഡി ആണേ…