


റിയാലിറ്റി ഷോയിലൂടെ പിന്നണിഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് അമൃത സുരേഷ്. അമൃതയും സഹോദരി അഭിരാമിയുമായി ചേര്‍ന്ന് അമൃതംഗമയ എന്ന പേരില്‍ ഒരു ബാന്‍ഡും നടത്തുന്നുണ്ട്. ഇവര്‍ വിശേഷങ്ങളെല്ലാം പങ്ക് വച്ച് യൂടൂബ് ചാനലിലൂടെ പങ്ക് വച്ച് എത്താറുണ്ട്.
വിവാഹം എന്നുണ്ടാകുമെന്ന ചോദ്യത്തിനാണ് മറുപടി. വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ചിട്ടില്ലെന്നും അതിന്റെ സമയമാകുമ്പോള്‍ അത് നടക്കുമെന്ന് മാത്രമെ ഇപ്പോള്‍ പറയാനാകുവെന്നുമാണ് അഭിരാമി പറയുന്നത്.



തികച്ചും വ്യത്യസ്തരായ 2 പേരുടെ ആശയങ്ങളാണല്ലോ. പാട്ടിലും സ്റ്റേജ് ഷോയിലുമെല്ലാം ഇത് ഗുണകരമായാണ് വന്നിട്ടുള്ളത്. രണ്ടിന്റേയും ബാലന്‍സിങ്ങായാണ് എല്ലാം വന്നിട്ടുള്ളത്. എന്തെങ്കിലും ഒന്നിച്ച് ചെയ്യാമെന്ന് പോലും ഞങ്ങള്‍ കരുതിയിട്ടില്ല. മധുര്‍മയുടെ വരികളും സംഗീത സംവിധാനവും ചെയ്തിട്ടുള്ളത് അഭിരാമിയാണ്.
3 ലക്ഷത്തില്‍ കൂടുതല്‍ സബ്സ്‌ക്രബേഴ്സുണ്ട് അമൃതം ഗമയ യൂട്യൂബ് ചാനലിന്. ചാനലെന്ന ആശയം വന്നത് ചേച്ചിയിലൂടെയാണ്. ഞാന്‍ സ്റ്റാര്‍ട്ട് ചെയ്യും ബാക്കി ഇവളാണെന്നായിരുന്നു അമൃത പറഞ്ഞത്. എന്‍ഡ് ചെയ്യുന്നതും ചേച്ചിയാണ്. ഞാന്‍ നടുക്ക് കൂടുമെന്ന് മാത്രമെന്നായിരുന്നു അഭിരാമി സുരേഷ് പറഞ്ഞത്. വ്ളോഗേഴ്സ് ആവണമെന്നൊന്നും ഒരിക്കലും കരുതിയിരുന്നില്ല. ഒരു ദിവസം അങ്ങനെയിരുന്നപ്പോള്‍ എന്തുകൊണ്ട് ചെയ്തൂട എന്ന് തോന്നി. ആ സമയത്ത് എല്ലാവരും യൂട്യബേഴ്സ് ആയിരുന്നില്ല. കുറച്ച് കാലം മുന്‍പെയായിരുന്നു അത്.



ഞങ്ങള്‍ രണ്ടും രണ്ട് എന്‍ഡിലുള്ള ആള്‍ക്കാരാണ്. നോര്‍ത്തും സൗത്തും എന്നാണ് എപ്പോഴും പറയാറുള്ളത്. ഞങ്ങളെത്ര വിമര്‍ശിച്ചാലും ഞങ്ങളില്‍ നിന്നും വരുന്ന പ്രൊഡക്ട് ഒന്നാണ്. അല്ലാന്നുണ്ടെങ്കില്‍ അച്ഛനും അമ്മയും പാപ്പുവുമൊക്കെ നല്ല ക്രിട്ടിക്കാണ്. വീട്ടില്‍ പോവുമ്പോള്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണ്. ചേച്ചിയും ഞാനും എന്നും പരസ്പരം അടിയുണ്ടാക്കാറുണ്ട്. പക്ഷെ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് നില്‍ക്കുന്നവരുമാണ്.ഞങ്ങളുടെ ഇഷ്ടങ്ങളിലുള്ള വ്യത്യാസം ഞങ്ങള്‍ക്ക് നല്ലതായാണ് തോന്നുന്നത്.