വിവാഹം കഴിക്കാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞ രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിലെ സ്വന്തം നായിക അനുമോൾ. അഭിനയിക്കുന്ന കഥാപാത്രങ്ങൾ ആസ്വദിച്ചു ചെയ്യുന്ന നടിമാരിലൊരാളാണ് അനുമോൾ അതുകൊണ്ടുതന്നെ എന്നും അനുമോൾ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ വേറിട്ടുനിന്നു. താരം അഭിനയിച്ച വെടിവഴിപാട് എന്ന ചിത്രം രൂക്ഷ വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ anumol തന്നെ താൻ അത് ആസ്വദിച്ചു ചെയ്ത കഥാപാത്രമായിരുന്നു എന്ന് തുറന്നു പറഞ്ഞിരുന്നു.

പലപ്പോഴും സിനിമയിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു പോകുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് അനുമോൾക്ക് അവസരം ലഭിച്ചത് അതുകൊണ്ടുതന്നെ വിവാദങ്ങളിൽ ഏർപ്പെടുന്നത് പതിവാണ്. ഇതുവരെ വിവാഹം കഴിക്കാത്ത അനുമോൾ മുൻപ് തന്നെ വിവാഹത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി മാറുന്നത്   തനിക്ക് വിവാഹം കഴിക്കാൻ താല്പര്യം ഇല്ല എന്നാണ് അനു പറഞ്ഞത് കാരണം തന്റെ സുഹൃത്തുക്കളെല്ലാം വിവാഹിതരാണ് എന്നും അവരെല്ലാം വിവാഹബന്ധം വേർപെടുത്തി ജീവിക്കുകയാണ് എന്നുമാണ്.

തന്റെ വീട്ടിൽ നിന്ന് ആരും ഇതുവരെ തന്നോട് വിവാഹം കഴിക്കാൻ പറഞ്ഞിട്ടില്ല വിവാഹം കഴിച്ചാലും കഴിച്ചില്ലെങ്കിലും സന്തോഷത്തോടെ മാത്രം ജീവിക്കണമെന്നാണ് രക്ഷിതാക്കൾ അവളോട് പറഞ്ഞിട്ടുള്ളത്. ഇതുവരെ തനിക്ക് ആരോടും പ്രണയം തോന്നിയിട്ടില്ല എന്നും എന്നാൽ ലിവിങ് ടുഗദർ പോലുള്ള സമ്പ്രദായങ്ങളോട് തനിക്ക് താൽപര്യമില്ല എന്നും അനുമോൾ തുറന്നു പറഞ്ഞിരുന്നു.