തമിഴകത്തെ സൂപ്പർ താരജോഡികളാണ് നയൻതാരയും വിഘ്നേശ് ശിവനും. വിഘ്നേഷ് സംവിധാന മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച വ്യക്തിയാണ്. നയൻതാര ആകട്ടെ തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറും. കുറച്ചു വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. കാത്തുവാകുല രണ്ടു കാതിൽ എന്ന ചിത്രമാണ് വിഘ്നേഷ് ഒടുവിൽ സംവിധാനം ചെയ്തത്.
വിജയ് സേതുപതി നായകനായ ചിത്രത്തിൽ നയൻതാര, സാമന്ത എന്നിവരായിരുന്നു നായികമാർ. മികച്ച പ്രതികരണമാണ് ഇപ്പോൾ ചിത്രത്തിന് ലഭിച്ചു

കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും വിവാഹിതരാവുകയും ആണ് എന്ന് അഭ്യൂഹങ്ങളുണ്ട്. ഇപ്പോഴിതാ ഇതിനെക്കുറിച്ചുള്ള പുതിയ വാർത്തകളാണ് പുറത്തുവരുന്നത്. ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുകയാണ് എന്നാണ ജൂൺ ഒമ്പതിന് ഇരുവരും വിവാഹിതരാകുമെന്ന് ആണ് വിവരം. തിരുപ്പതിയിൽ വച്ചാണ് വിവാഹം നടക്കുക എന്നും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നു. ചില തമിഴ് മാധ്യമങ്ങളിലൂടെയാണ് ഈ വാർത്ത പുറത്തുവന്നത്. മാലി ദ്വീപിൽ വച്ച് സുഹൃത്തുക്കൾക്കുള്ള വിവാഹ റിസപ്ഷൻ

ചടങ്ങുകൾ നടക്കും എന്നും സൂചനയുണ്ട്. നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.
എന്തായാലും ഔദ്യോഗികമായി ഇതിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും പുറത്തുവന്നിട്ടില്ല. അതിനാൽ തന്നെ ഇതൊക്കെ എത്രത്തോളം സത്യമാണ് എന്ന് ഉറപ്പിക്കാനും പറ്റില്ല. എന്തായാലും ആരാധകർ ഇപ്പോൾ ഈ വാർത്ത ആകാംക്ഷയോടെയാണ് കേൾക്കുന്നത്. കുറച്ചു മുൻപ് ഒരഭിമുഖത്തിൽ വിവാഹനിശ്ചയം കഴിഞ്ഞതായി നയൻതാര തന്നെ സമ്മതിച്ചിരുന്നു.