ബീഫ് ഫ്രൈ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ഒരു കിലോ ബീഫ്, ചെറിയ ഉള്ളി ചതച്ചത്, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, കറിവേപ്പില, ചതച്ച വറ്റൽമുളക്, മുളക് പൊടി, കുരുമുളകുപൊടി, ഗരംമസാല, മഞ്ഞൾപ്പൊടിയും, കുറച്ച് തേങ്ങാക്കൊത്ത്, അല്പം വിനാഗിരി ആവശ്യത്തിന് വെളിച്ചെണ്ണ, പിന്നെ ആവശ്യമായ ഉപ്പും എടുക്കാം…


ബീഫ് അരിഞ്ഞ് വൃത്തിയാക്കി കഴുകി വെക്കാം.. ഇതിലേക്ക് രണ്ട് കപ്പ് ചെറിയ ഉള്ളി ചതച്ചത് ഒന്നര ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, രണ്ട് ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഗരംമസാല, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, എന്നിവ ചേർക്കാം… ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഒരു കപ്പ് തേങ്ങാക്കൊത്തും ഒരു ടേബിൾ

സ്പൂൺ വിനാഗിരിയും ഒഴിച്ച് അരമണിക്കൂർ വെക്കാം.. ശേഷം ഇതിനെ വേവിച്ചെടുക്കാം.. വെള്ളം ചേർത്ത് വേണം കേട്ടോ വേവിക്കാൻ… നന്നായി വെന്തതിനു ശേഷം ഒരു ഉരുളി അടുപ്പത്ത് വെച്ച് ചൂടാക്കി ആവശ്യമുള്ള എണ്ണ ചേർക്കാം, ഇനി രണ്ടുമൂന്ന് തണ്ട് കറിവേപ്പിലയും, ചതച്ച് വെച്ചിരുന്ന ഒന്നര ടേബിൾസ്പൂൺ വറ്റൽമുളകും ചേർക്കാം.. ഇത് നന്നായി മൂത്തുവരുമ്പോൾ വേവിച്ചുവെച്ച ബീഫ് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കാം.. ഇത് 5 മിനിറ്റ് മൂടിവയ്ക്കാം, നന്നായി ആവി കയറിയതിനു ശേഷം അല്പം കൂടി വെളിച്ചെണ്ണയൊഴിച്ചു കൊടുത്ത് ഇളക്കണം..

ബീഫ് നന്നായി മൊരിഞ്ഞ് ഇരുണ്ട കളർ ആകുമ്പോൾ അടുപ്പത്തിൽ നിന്ന് വാങ്ങാം..അങ്ങനെ അടിപൊളി ബീഫ് ഫ്രൈ തയ്യാറാണ്…എല്ലാവരും ട്രൈ ചെയ്തു നോക്കുമല്ലോ..