ക്രീം ബൺ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: മൈദ, പഞ്ചസാര, കുറച്ചു ഉപ്പ്, യീസ്റ്റ്, അരക്കപ്പ് വെള്ളം, രണ്ട് സ്പൂൺ പാൽ, അല്പം ബട്ടറും വേണം…
രണ്ട് കപ്പ് മൈദ അരിപ്പയിൽ അരിച്ച് ഒരു ബൗളിലേക്ക് ഇടാം.. ഇതിലേക്ക് ഒരു ചെറിയ സ്പൂൺ ഈസ്റ്റ്, ഒരു സ്പൂൺ പഞ്ചസാര കുറച്ച് ഉപ്പ് എന്നിവയിട്ട് നന്നായി മിക്സ് ചെയ്യാം… ഇനി അര കപ്പ് വെള്ളം ഒഴിച്ച് രണ്ട് സ്പൂൺ പാലും ചേർത്ത് നല്ല പോലെ മിക്സ് ചെയ്തെടുക്കാം.. ഇതിൽ വളരെ കുറച്ച് ബട്ടറും ചേർക്കാം.. ഇനി ചപ്പാത്തി

പരുവത്തിൽ കുഴച്ചെടുതോള്ളു… കൂടുതൽ സമയം കുഴക്കുന്നത് ആയിരിക്കും നല്ലത്, മാവ് നല്ല സോഫ്റ്റ് ആകുമ്പോൾ ബൻ നല്ല സോഫ്റ്റ് ആകുന്നത് ആണ്.. ഇനി ഇത് ഒരു മണിക്കൂർ മാറ്റിവയ്ക്കാം.. ഈ സമയം കൊണ്ട് ബണ്ണിൽ തേക്കാൻ ഉള്ള ക്രീം ഉണ്ടാക്കിയെടുക്കാം… ഇതിനുവേണ്ടി 300ഗ്രാം ബട്ടവും മുക്കാൽ കപ്പ് പഞ്ചസാര പൊടിച്ചെടുക്കാം… ഇത് ഒരു ബൗളിലേക്ക് ഇട്ടശേഷം വളരെ കുറച്ച് പാല് ചേർത്ത് ബീറ്റ് ചെയ്തെടുക്കാം… നന്നായി ബീറ്റ് ചെയ്താൽ അൽപ്പ സമയം കഴിയുമ്പോൾ ക്രീം തയ്യാറാകും… ഇനി പൊങ്ങി വന്ന മാവിനെ ചെറിയ ഉരുളകളാക്കി പതിയെ അമർത്തിയശേഷം എണ്ണതേച്ച പാത്രത്തിൽ നിരത്തി വയ്ക്കാം… 20 മിനിറ്റ് കഴിയുമ്പോൾ ഇത് കുറച്ചു കൂടി പൊങ്ങിവരും.. ഇനി ഒരു ചട്ടിയിൽ എണ്ണ ചൂടാക്കാൻ ആയി വയ്ക്കാം..ഇനി പൊങ്ങി വന്ന

മാവിനെ, എണ്ണ ചെറിയ തീയിൽ വെച്ച ശേഷം പൊരിച്ചെടുക്കാം… ബ്രൗൺ കളർ ആകുമ്പോൾ എണ്ണയിൽ നിന്ന് കോരാം..ഇനി ബൻ ചൂടാറിയതിനു ശേഷം ഇതിലേക്ക് നേരത്തെ ഉണ്ടാക്കിയ ക്രീം തണുപ്പിച്ച് തേച്ചുകൊടുക്കാം.. ബണ്ണിൻറെ നടുവിൽ ചെറുതായി കീറിയ ശേഷം വേണം ക്രീം തേക്കാൻ( അധികം കീറി 2 ആക്കി കളയല്ലേ) … അങ്ങനെ അടിപൊളി ക്രീം ബൺ തയ്യാറാണ്..ഈസി അല്ലെ..തയ്യാറാക്കി നോക്കണേ…