വളരെ വ്യത്യസ്തമായ ഒരു വിഭവം ആണ് ഇന്ന് നമ്മൾ പരീക്ഷിക്കുന്നത് – ഗോതമ്പ് ഹൽവ…ഇത് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ:
പൊടിച്ച ശർക്കര കാൽ കപ്പ്,
നെയ്യ്,
അണ്ടിപ്പരിപ്പ്, ഗോതമ്പ് പൊടി, വെള്ളം കാൽ കപ്പ്..എല്ലാം എടുത്ത സ്ഥിതിക്ക് തുടങ്ങിയേക്കാം അല്ലേ…
ആദ്യം നമ്മുക്ക് ശർക്കര പാനി ഉണ്ടാക്കി വെക്കാം..ഇതിനായി ഒരു പത്രം ചൂടാക്കാം.. ഇതിലേക്കു വെള്ളവും പൊടിച്ച ശർക്കരയും ഇട്ടു

ചെറു ചൂടിൽ ഇളക്കി പാനി ആക്കാം…
മറ്റൊരു പത്രത്തിൽ നെയ്യ് ഒഴിച്ചു ചൂട് ആയി കഴിഞ്ഞ് അണ്ടിപരിപ്പ് വറക്കുക.. ശേഷം എടുത്തു വച്ചിരിക്കുന്ന ഗോതമ്പ് പൊടി ചേർക്കാം…. ഗോതമ്പ് പൊടിയുടെ നിറം മാറുന്നത് വരെ സാവധാനം ഇളക്കി കൊടുക്കാം…അണ്ടി പരിപ്പിന്റെ കൂടെ ചെറു ചൂടിൽ ഗോതമ്പ് പൊടി വേവട്ടെ…നിറം മാറി വെന്ത് വന്ന ഗോതമ്പ് പൊടിയിലേക്കു തയാറാക്കി വച്ചിരിക്കുന്ന ശർക്കര പാനി ചേർക്കുക….നല്ല പോലെ ഇളക്കി എടുക്കാം…ഇത് കട്ട പിടിക്കാതെ ശ്രെദ്ധിക്കണേ…


പതുക്കെ വെള്ളം വറ്റികഴിഞ്ഞാൽ (ശർക്കര പാനിയുടെ) ഇതിൽ നിന്നും നെയ്യ് ഊറാൻ തുടങ്ങും…ശേഷം നെയ്യ് ഒഴിവാക്കി കോരിയെടുക്കാം..ഇഷ്ടമുള്ള പാത്രത്തിൽ വെച്ച് ഷെയിപ്പ് ആക്കാം….ചൂട് ആറി കഴിഞ്ഞോ അല്ലെങ്കിൽ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചോ ഉപയോഗിക്കാവുന്നതാണ്…


രുചികരവും വ്യത്യസ്തവും ആയ ഗോതമ്പ് ഹലുവ തയ്യാറായി കഴിഞ്ഞു.. അണ്ടിപ്പരിപ്പ് പിസ്റ്റ ബദാം എന്നിവ ഏത് വേണമെങ്കിലും ഉപയോഗിച്ചു ഗർനിഷ് ചെയ്തു വിളമ്പാവുന്നതാണ്….