നെയ്യ് പത്തിരി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: പുഴുക്കലരി, കുറച്ചു ചെറിയുള്ളി, പെരുംജീരകം, തേങ്ങ, അൽപ്പം ഉപ്പും, ആവശ്യത്തിന് എണ്ണയും എടുക്കാം…
ആദ്യം അരി കുതിരാൻ ഇടണം.. ഇതിനായി രണ്ട് കപ്പ് വെള്ളം തിളപ്പിച്ച് എടുക്കാം.. ഇതിലേക്ക് ഒന്നരക്കപ്പ് അരി കഴുകി വൃത്തിയാക്കിയ ശേഷം ഇട്ടുകൊടുക്കാം.. ഇനി ഇത് മൂടി വയ്ക്കണം, ചൂടുവെള്ളം തണുത്ത് കഴിയുമ്പോൾ അരി അരയ്ക്കാൻ പാകമായി എന്ന് മനസ്സിലാക്കാം…ഇനി നമുക്ക് തേങ്ങ ചിരകി എടുക്കാം- അരക്കപ്പ് അല്ലെങ്കിൽ ഒരു കപ്പ് ആവശ്യത്തിനനുസരിച്ച് എടുക്കാം…

അരക്കപ്പ് ചെറിയ ഉള്ളി തോലുകളഞ്ഞ് വെക്കാം… ഇനി വെള്ളത്തിൽ നിന്നും ഊറ്റി മാറ്റിയെടുത്ത അരി അല്പം ഉപ്പും തേങ്ങയും രണ്ട് ടീസ്പൂൺ പെരുംജീരകവും ചേർത്ത് അരച്ച് എടുക്കാം… ഉള്ളി മുഴുവനെ ഉള്ളതാണെങ്കിൽ ആദ്യമേ ഇട്ട് അരയ്ക്കാം, ശേഷം ജീരകവും തേങ്ങയും ചേർക്കാം.. ഇനി അരിയിട്ട് തരു തരു പോടെ അരച്ചെടുക്കാം… മാവ് തയ്യാറായ സ്ഥിതിക്ക് നെയ്പ്പത്തിരി പൊരിച്ചെടുക്കാം.. ഇതിനായി ഒരു

ചട്ടിയിൽ ആവശ്യമുള്ള എണ്ണ ഒഴിച്ചു ചൂടാക്കിയ ശേഷം, നെല്ലിക്കാ വലുപ്പത്തിൽ ഉള്ള മാവ് എടുത്ത് നെയ്യപ്പത്തിൻറെ വട്ടത്തിൽ പരത്തി എണ്ണയിൽ വറുത്തു കോരാം.. കട്ടി കുറഞ്ഞ വട്ടങ്ങൾ ആകുകയാണെങ്കിൽ നന്നായി പൊങ്ങി മൊരിഞ്ഞു വരുന്നതാണ്.. ഇല്ലെങ്കിൽ കട്ടിയുള്ള പത്തിരി ആയിരിക്കും ലഭിക്കുക.. നന്നായി പൊങ്ങി രണ്ട് സൈഡും മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്ന് എടുക്കാവുന്നതാണ്…അങ്ങനെ പത്തിരി തയ്യാർ ആണ്.. ഏതു കറി കൂട്ടി വേണമെങ്കിലും കഴിക്കാം…