കെജിഎഫ് ചാപ്റ്റർ ടു ഭാഗത്തിനു വേണ്ടി ആകാംക്ഷയോടെ ഉള്ള കാത്തിരിപ്പിലായിരുന്നു ഇന്ത്യൻ സിനിമ പ്രേക്ഷകർ. ആകാംക്ഷകൾ അവസാനിപ്പിച്ചുകൊണ്ട് ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഇന്ത്യ എമ്പാടും തരംഗം തീർത്ത ആദ്യത്തെ കന്നട ചിത്രം കൂടിയാണ് ഇത്. പ്രശസ്ത നടൻ യഷ് ആണ് ഇതിൽ നായകൻ. പ്രശാന്ത് നീൽ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൻറെ പ്രദർശനം പലപ്പോഴായി നീട്ടിവെച്ചിരുന്നു. കഴിഞ്ഞ ദിവസമാണ്

ചിത്രം തിയേറ്ററുകളിൽ എത്തിയത്.
ഇപ്പോഴിതാ ഇതിനെ കളക്ഷൻ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൻറെ ആദ്യ ദിന കളക്ഷൻ ആണ് പുറത്ത് വന്നിരിക്കുന്നത്. ലോകമെമ്പാടുമായി ഏകദേശം പതിനായിരം സ്ക്രീനുകളിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഇന്ത്യയിലുടനീളം തന്നെ ഏകദേശം 6500 ലധികം സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ചിത്രം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് ഏതാണ്ട് 134.5 കോടി രൂപയാണ് വാരിയത്. തെന്നിന്ത്യൻ ഭാഷകളിൽ അടക്കം ബോക്സ് ഓഫീസിൽ വമ്പിച്ച കളക്ഷനാണ് ചിത്രം ഉണ്ടാക്കുന്നത്.
ഹിന്ദിയിൽ നിന്നും മാത്രം ഏകദേശം 50 കോടിയിലധികം രൂപയാണ് ചിത്രം ആദ്യ ദിവസം നേടിയത്. ചിത്രം കേരളത്തിൽ ആദ്യ ദിന കളക്ഷൻ റെക്കോർഡുകൾ തകർത്തതായിട്ടാണ് സൂചന. മോഹൻലാൽ ചിത്രമായ ഒടിയനെ ഒക്കെ ജി എഫ് മറികടന്നു എന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 7.25 കോടി രൂപ

ചിത്രം ആദ്യദിനം കേരളത്തിൽ നിന്ന് നേടിയത് ആയിട്ടാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ സത്യമാണെങ്കിൽ ഏഴു കോടി 20 ലക്ഷം നേടിയ ഒടിയൻ പിന്നിലായി.
ഒരു പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റർ വിഭാഗത്തിൽപെടുന്ന ചിത്രമാണ് ഇത്. ചിത്രത്തിൻറെ ആദ്യഭാഗം ഇന്ത്യയിലെമ്പാടും വമ്പൻ തരംഗമാണ് സൃഷ്ടിച്ചത്. ഹോംബാലെ ഫിലിംസ് ബാനറിൽ വിജയ് കിരഗണ്ടൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. 2018 ലാണ് ആദ്യഭാഗം പ്രദർശനത്തിനെത്തിയത്. പ്രശസ്ത ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് ചിത്രത്തിൽ വില്ലൻ.