എത്ര വലിയ താരങ്ങൾ ആണെങ്കിലും സൂപ്പർസ്റ്റാറുകളുടെ കൂടെ നിന്ന് ചിത്രങ്ങൾ എടുക്കുമ്പോൾ ആഗ്രഹ സഫലീകരണം നടത്തിയ അനുഭവമാണ് പലർക്കും. ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒന്നടങ്കം കാണുന്നത് മലയാളത്തിലെ യുവതാരങ്ങൾ മോഹൻലാലിന്റെ കൂടെ നിന്ന് ചിത്രങ്ങൾ എടുക്കുന്നതും അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതും ആണ് എന്നാൽ ഇപ്പോൾ അതിൽ നിന്നും വ്യത്യസ്തമായി ഒരു താരം മാത്രം ലാലേട്ടന്റെ കൂടെയുള്ള ചിത്രം പങ്കുവച്ച് തന്റെ ഏറ്റവും വലിയ ആഗ്രഹം സഫലീകരിച്ചു അതിന്റെ അനുഭവം കൂടിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

നിരവധി സിനിമയിലൂടെ മലയാളത്തിന് സ്വന്തം നായികയായി മാറിയ ശിവദയാണ് ലാലേട്ടന്റെ കൂടെയുള്ള ചിത്രത്തിനൊപ്പം ലാലേട്ടന്റെ ഓട്ടോഗ്രാഫും കൂടെ പങ്കുവെച്ചിരിക്കുന്നത്. ജിത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി ദൃശ്യത്തിനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് 12മാൻ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ യുവതാരങ്ങൾ ഭാഗമാകുന്നു എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം ഏതാനും ദിവസങ്ങളായി ഈ ചിത്രത്തിൽ അഭിനയിക്കുന്ന നിരവധി താരങ്ങൾ ആണ് തങ്ങളുടെ സെറ്റിൽവച്ച് ഉള്ള ചിത്രങ്ങൾ പങ്കുവെച്ചത്.

മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പലരും പങ്കുവെച്ചിട്ടുണ്ട് എങ്കിലും ശിവദ പങ്കുവെച്ച് ചിത്രം മാത്രമാണ് ഏവരെയും അമ്പരപ്പിച്ചത്. കാലമെത്രകഴിഞ്ഞാലും സൂപ്പർ താരത്തിന്റെ ഓട്ടോഗ്രാഫിനു എന്നും വില ഉണ്ടാകും എന്നാണ് ശിവദ തെളിയിച്ചിരിക്കുന്നത്. ജീവിതം എപ്പോഴും സുന്ദരമാണ് എന്നും അത് എക്സ്ട്രാ ഓർഡിനറി ആകുമ്പോഴാണ് കൂടുതൽ മനോഹരമാക്കുന്നത് എന്നും ശിവയോട് പറഞ്ഞിരിക്കുന്ന ലാലേട്ടന്റെ ഓട്ടോഗ്രാഫ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.