മലയാള സിനിമയിലെ താരങ്ങൾ അടുത്തിടയായി പങ്കുവെക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ ഏവർക്കും അത്ഭുതമാണ് നിരവധി താരങ്ങളാണ് മോഹൻലാലിന്റെ കൂടെയുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുന്നത് എന്താണ് ഇതിന്റെ പ്രത്യേകത എന്ന് ചിന്തിക്കുന്നവർക്ക് വളരെ എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളുണ്ട്. മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12 മാൻ എന്ന ചിത്രത്തിൽ ലാലേട്ടന്റെ കൂടെ എത്തുന്നത് മലയാളത്തിലെ യുവതാരനിര ആണ്.

ബ്രോ ഡാഡിയുടെ സെറ്റിൽ നിന്ന് ലാലേട്ടൻ മേരി പോയി ജോയിൻ ചെയ്തത് ജിത്തുജോസഫ് സിനിമയുടെ സെറ്റിലാണ്. ത്രില്ലർ ചിത്രമാണ് ജിത്തു ജോസഫ് വീണ്ടും ഒരുക്കുന്നത് എന്ന് ആരാധകർ അറിഞ്ഞു കഴിഞ്ഞു ഇപ്പോഴിതാ വിവിധ താരങ്ങൾ തങ്ങളുടെ കൂടെ ലാലേട്ടൻ നിൽക്കുന്ന ചിത്രങ്ങളുമായാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. സൈജു കുറുപ്പ്, അനുസിത്താര, അനുശ്രീ, പാർവതി നായർ, അതിഥി രവി, ഉണ്ണിമുകുന്ദൻ തുടങ്ങി വമ്പൻ താരനിര തന്നെയാണ് ലാലേട്ടനോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചത്.

ചിത്രത്തിൽ ലാലേട്ടന്റെ കൂടെ അഭിനയിക്കുന്നത് മലയാള സിനിമയിലെ തന്നെ യുവനായിക നായകന്മാരാണ് മുമ്പേതന്നെ ജിത്തുജോസഫ് തുറന്നു പറഞ്ഞതാണ് തൊട്ടുപിന്നാലെ ഈ ചിത്രങ്ങളെല്ലാം കാണുമ്പോൾ ലാലേട്ടന്റെ ഒരു വലിയ സിനിമയായിരിക്കും ഇതെന്ന് ആരാധകർ ഉറപ്പിച്ചു കഴിഞ്ഞു. മലയാള സിനിമയിലെ നിരവധി ആരാധകരുള്ള യുവതാരങ്ങളുടെ കൂടെ എല്ലാം ലാലേട്ടൻ ചിത്രങ്ങൾ എടുക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകരും ലാലേട്ടന്റെ കൂടെയുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. കഴിഞ്ഞദിവസം ഉണ്ണിമുകുന്ദൻ റെ പിറന്നാൾ ആഘോഷം സിനിമാ സെറ്റിൽ വച്ച് നടത്തിയിരുന്നു.