സോഫ്റ്റ് ഇടി അപ്പം ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ഒന്നരക്കപ്പ് പച്ചരി, ആവശ്യത്തിനുള്ള വെള്ളം, അല്പം എണ്ണ, ഇനി കുറച്ച് ഉപ്പും, വളരെ കുറച്ച് തേങ്ങ ചിരകിയതും എടുക്കാം…
ഇടിയപ്പം സോഫ്റ്റ് ആയി കിട്ടണമെങ്കിൽ അരിപൊടി നല്ല നേർമയുള്ളത് ആയിരിക്കണം… അപ്പോൾ ആദ്യം തന്നെ അരി ഒന്ന് രണ്ട് തവണ കഴുകി വാരി വെള്ളത്തിൽ ഇടണം… അരി നന്നായി കുതിർന്ന് വന്ന (ആറു മണിക്കൂറെങ്കിലും കഴിഞ്ഞ്) ശേഷം മിക്സിയിലോ ഗ്രൈൻഡറിലോ നന്നായി പൊടിച്ചെടുക്കുക… ..അരി പൊടിച്ചതിനു ശേഷം ചെറിയ തുളയുള്ള അരിപ്പയിൽ അരിച്ച് തരി മാറ്റാം…ഇനി സോഫ്റ്റായ അരിപൊടി ചീനച്ചട്ടിയിൽ ഇട്ട് വറുത്തെടുക്കാം… പൊടിയുടെ പച്ചമണം മാറുന്നതാണ് പാകം, പിന്നെ ഇവരു തമ്മിൽ

കൂടിക്കലർന്ന നിൽക്കുകയില്ല (പച്ച പൊടിയെ അല്ലായിരിക്കും) അതായത് ഉണങ്ങിയ മണൽതരികൾ പോലെ കിടക്കും.. ഇനി ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക.. ഇതിലേക്ക് 2 സ്പൂൺ എണ്ണ ചേർത്ത് ചൂടാക്കി വാങ്ങാം…ഇനി ആവശ്യമുള്ള ഉപ്പും ചേർത്ത് നന്നായി ഇളക്കണം… ഇടിയപ്പം ഉണ്ടാക്കാൻ ആവശ്യമായ അരിമാവ് എടുത്ത് അതിലേക്ക് ചൂടുവെള്ളം ഒഴിച്ച് കുഴച്ച്

എടുക്കാം.. ചപ്പാത്തി മാവിനെ കാൾ കുറച്ചുകൂടി ലൂസ് ആയ മാവ് വേണം തയ്യാറാക്കാൻ.. ഇനി അപ്പച്ചെമ്പിൽ വെള്ളം തിളക്കാൻ ആയി വയ്ക്കാം… ഇഡ്ഡലി തട്ടിലേക്ക് തേങ്ങ ചിരകിയത് വിതറാം, ഇനി സേവനാഴിയിലേക്ക് ഉരുട്ടിയെടുത്ത ഇഡ്ഡലി മാവ് നിറച്ചതിനു ശേഷം പിഴിഞ്ഞ് കൊണ്ട് ഇഡ്ഡലി തട്ടിലേക്ക് പിടിക്കാം.. എല്ലാ കുഴിയിലും മാവ് ഇട്ടശേഷം; വേണമെങ്കിൽ ഇതിനു മുകളിലും അല്പം തേങ്ങ ചിരകിയത് വിതറാം.. ശേഷം അപ്പച്ചെമ്പിലേക്ക് വെക്കാം.. പിന്നെ ബാക്കിയുള്ള

തട്ടുകളും ഇതുപോലെ നിരത്തിയശേഷം.. അപ്പ ചെമ്പിലേക്ക് വച്ച് അൽപസമയം ആവി കേറ്റി വേവിക്കാം… ഇനി വാങ്ങി സെർവ് ചെയ്യതോള്ളു.. എങ്ങനെ അടിപൊളി സോഫ്റ്റായ ഇടിയപ്പം തയ്യാറാണ്.. മുട്ടക്കറി യോടൊപ്പമോ ഇറച്ചിക്കറിക്ക് ഒപ്പമോ കടലക്കറിക്ക് ഒപ്പമോ ഒക്കെ കഴിക്കാം…