ട്രാൻസ്ജൻഡർ വിഭാഗത്തെ സമൂഹത്തിൽ സാധാരണയായി കാണുന്നത് സമൂഹത്തിൽ നിന്നും മാറ്റി നിർത്തിയത് ആയി ആണ്. അവരെ കണ്ടാൽ ഓടിച്ചു വിടുന്നത് വരെ പലപ്പോഴും ആയി കാണാറുണ്ട്. അവരിൽ പലരും സമൂഹത്തോടും തങ്ങളുടെ കുടുംബത്തോടും പൊരുതി ജീവിതത്തിൽ വിജയം കൈവരിക്കുന്നതും കാണാറുണ്ട്. തന്റെ ട്രാൻസ്ജൻഡർ വക്തിത്തം വെള്ളിപ്പെടേണ്ടി വന്നത് മൂലം അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങൾ പങ്ക് വെക്കുക ആണ് അവന്തിക. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൂടിയായിരുന്നു ജന്മം കൊണ്ട് പുരുഷൻ ആയി ജനിച്ച എങ്കിലും മനസ്സിനുള്ളിൽ പെണ്ണ് ആയി മാറിയതും സ്കൂൾ കാലത്തെ ഓർമ മുതൽ വിവാഹം വരെയുള്ള ജീവിതം വരെയും തുറന്നു പറഞ്ഞിരിക്കുന്നത്. എന്നാൽ ഇപ്പോൾ അവന്തിക സർജറി വഴി പെണ്ണ് ആയി മാറുകയും കുടുംബജീവിതവും പഠനവുമെല്ലാം മുന്നോട്ടുകൊണ്ടുപോകുന്ന സന്തോഷത്തിൽ കഴിയുകയാണ്

സ്കൂൾ പഠനകാലത്ത് തന്നെ പെൺകുട്ടികളെപ്പോലെ കണ്മഷി എഴുതുന്നത് ടീച്ചർമാരുടെ ഒരുപാട് പരിഹാസങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്

അതേസമയം ക്ലാസിൽ നിന്ന് ടീച്ചർ ഗേറ്റ് കൊടുക്കുകയും ചെയ്തിട്ടുണ്ട് പെൺകുട്ടികളെപ്പോലെ ഒരുങ്ങിയതിന്

അന്ന് ഞാൻ അനുഭവിച്ച വേദന എനിക്കു മാത്രം സ്വന്തം ആയിരുന്നു ഞങ്ങളുടേ കമ്മിറ്റിയുടെ ഒരു പ്രോഗ്രാമിൽ വധുവായി അണിഞ്ഞൊരുങ്ങി ആ ചിത്രം ഫേസ്ബുക്ക് വഴി നാട്ടിലുള്ള പലരും അച്ഛനെ കാണിച്ചു, അച്ഛന് മുന്നിൽ പൂർണമായി വെറുക്കപ്പെട്ടവൾ ആവുന്നത് അങ്ങനെ ആണ്.

അച്ഛൻറെ ഭാഗത്തു നിന്നുള്ള പ്രതികരണം എങ്ങനെയായിരുന്നു ഇങ്ങനെ ദേഷ്യം കെട്ടി ജീവിക്കാൻ ഇവിടെ പറ്റില്ല എങ്ങോട്ടെങ്കിലും പൊയ്ക്കോളാൻ ആയിരുന്നു അച്ഛൻ അവന്തിക്കയോട് പറഞ്ഞത്

ഹോർമോൺ ചികിത്സ അവന്തിക ആരംഭിച്ചത് ആ ഇടക്ക് ആണ്, സ്ഥനങ്ങളിൽ മരുന്നിന്റെ ഫലമായി വളർച്ച വന്നു തുടങ്ങിയതോടെ അച്ഛൻറെയും അമ്മയുടെയും ശ്രദ്ധയിൽപ്പെട്ടു ടീഷർട്ട് ഇട്ടു നിൽക്കുന്ന തന്നെ കണ്ടു ദേഷ്യ പെടുക ആണ് അച്ഛൻ പിന്നീട് ചെയ്തത് വാക്കത്തിയും ആയി പിന്നെ വെട്ടാനും എത്തി

ഇതോടുകൂടി വീട്ടിൽ നിൽക്കാൻ കഴിയില്ല എന്ന അവസ്ഥ വന്നതോടെ സർട്ടിഫിക്കറ്റ് കുറച്ചു തുണിയും പിന്നെ ഒരു അഞ്ഞൂർ രൂപ തന്ന് അമ്മ വീട്ടിൽ നിന്ന് പറഞ്ഞയക്കുകയായിരുന്നു പുറത്തായതോടെ പഠനം പാതിവഴിയിൽ മുടങ്ങുകയും ചെയ്തു, ചികിത്സയ്ക്കുള്ള പണം പിന്നെ അവന്തികയുടെ പല സുഹൃത്തുക്കളും ചേർന്ന് ഉണ്ടാക്കിയത്.

ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ അവസ്ഥയിൽ തന്നെ ചേർത്ത് പിടിച്ചത് ട്രാൻസ് കമ്മ്യൂണിറ്റിയിലെ അമ്മ രഞ്ച് മോൾ മോഹനൻ ആയിരുന്നു. അതൊന്നും ഒരിക്കലും മറക്കാൻ സാധിക്കില്ല എന്നും ആണ് ഇപ്പോൾ അവന്തിക തുറന്നുപറയുന്നത്.