ഏതാനും നാളുകൾക്കു മുൻപ് ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് മലയാളത്തിന്റെ സൂപ്പർസ്റ്റാറും എംഎൽഎയുമായ മുകേഷ് നർത്തകി മേതിൽ ദേവികയുടെയും വിവാഹമോചന വാർത്ത. ഈയൊരു കാര്യം ശരിവെച്ചുകൊണ്ട് മേതിൽ ദേവിക തന്നെ രംഗത്തെത്തിയതോടെ പല കാര്യങ്ങൾക്കും തീരുമാനം വരികയായിരുന്നു. എന്നാൽ ഈ ഒരു കാര്യത്തോട് അനുഭന്ധിച്ചു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യാനിരുന്ന മിന്നും താരം എന്ന പരിപാടിയിൽ നിന്നും മുകേഷിനെ ഒഴിവാക്കിയിരുന്നു .

പരിപാടിയ്ക്ക് അപമാനം വരുമെന്ന പ്രതീക്ഷയിലാണ് മുകേഷിനെ പരിപാടിയിൽ നിന്നും മാറ്റി നിർത്തിയത്. എന്നാൽ ഇപ്പോഴിതാ ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പരിപാടിയിൽ ഇപ്പോൾ മുഖ്യ ജഡ്ജായി ഇരിക്കുന്നത് മുകേഷ് ആണ്. എന്താണ് ഏഷ്യാനെറ്റ് വീണ്ടും മുകേഷ് പങ്കെടുത്ത പരിപാടി സംപ്രേഷണം ചെയ്യുന്നത് എന്ന് ആലോചിച്ച് ഇരിക്കുകയാണ് ആരാധകർ. എന്നാൽ കാര്യം ഏതാണ്ടൊക്കെ ആരാധകർക്കും മനസ്സിലായ മട്ടാണ്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മുകേഷിന്റെ എപ്പിസോഡിന് മികച്ച പ്രേക്ഷക അഭിപ്രായവും ടി ആർ പി റേറ്റിംഗ് വളരെ കൂടിയതുകൊണ്ടാണ് വീണ്ടും മുകേഷിന്റെ എപ്പിസോഡ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത് എന്നാണ് ആരാധകർ പറയുന്നത്. എന്തായാലും വേണ്ട എന്നു പറഞ്ഞ പരിപാടി വീണ്ടും ഏഷ്യാനെറ്റ് നടത്തിയതിൽ ആരാധകർ സന്തോഷത്തിലാണ്. മുകേഷിന്റെ കോമഡികൾ കൊണ്ട് കോമഡിസ്റ്റാർസ് മികച്ച അഭിപ്രായം തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.