തൃപ്പൂണിത്തറയിലെ വീട്ടിൽ വച്ചു മുതിർന്ന മലയാളികളുടെ പ്രിയപ്പെട്ട നടി കെപിഎസി അന്തരിച്ചു. മഹേശ്വരിയമ്മ എന്ന് ആണ് യഥാർത്ഥ പേര്. കലാരംഗത്തു സജീവിവമാകുന്നത് കെപിഎസി യുടെ നാടകങ്ങളിലൂടെ ആണ് അതിലൂടെ ആണ് കെപിഎസി ലളിത എന്ന പേര് കിട്ടുന്നത്. കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെ സിനിമയിൽ വരുന്നത്. അവശയാവുന്നതിന് കുറച്ചു നാൾ മുൻപ് വരെ ടെലിവിഷൻ സീരിയയിൽ അഭിനയിച്ചിരുന്നു.1978 ൽ ആയിരുന്നു കെപിഎസി ലളിതയുo സംവിധായകൻ ഭരതൻ ആയുള്ള വിവാഹം.

രണ്ടു മക്കൾ ആണ് ഉള്ളത്, സിദ്ധാർഥ്, ശ്രീകുട്ടി. ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് രണ്ടു മാസം മുൻപ് ആണ് കൊണ്ട് വന്നത് . നടി അവതരിപ്പിച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ ഏറെ ശ്രെദ്ധിക്കപ്പെട്ടിട്ടുള്ളത് ആണ്.രണ്ട് തവണ മികച്ച സഹനടിക്ക് ഉള്ള ദേശീയ പുരസ്‌കാരം നടിയെ തേടി എത്തി.

മതിലുകളിൽ ശബ്ദസാന്നിധ്യം ആയി വന്നത് ഏറെ ശ്രെദ്ധിക്ക പെട്ടിരുന്നു. “കഥ തുടരും” എന്ന ആത്മകഥ എഴുതിയിരുന്നു അതിന് ചെറുകാട് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ബലി എന്നാ ചങ്ങനാശ്ശേരി ഗീതാ ആർട്സ് ക്ലബ്‌ ന്റെ നാടകത്തിൽ കൂടി ആണ് നാടക രംഗത്ത് നടി ചുവട് വെക്കുന്നത്.