കേരളത്തിലെ മലപ്പുറം ജില്ലയിലെ മിനി ഊട്ടി എന്നറിയപ്പെടുന്ന പ്രദേശമാണ് അരിമ്പ്ര മല… ഊട്ടിയെ പോലെയുള്ള തണുപ്പൻ കാലാവസ്ഥയും ഹരിത കുപ്പായമണിഞ്ഞു നിൽക്കുന്ന മലനിരകളും ഈ പ്രദേശത്തെ ഊട്ടിയോട് സാദൃശ്യമുള്ളത് ആക്കി തോന്നിപ്പിക്കുന്നു… ഈ സാദൃശ്യം തന്നെയാണ് എണ്ണമറ്റ സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകർഷിക്കുന്നത്…
മലപ്പുറത്തെ ഏറനാട് താലൂക്കിലാണ് അരിമ്പ്ര മല സ്ഥിതി ചെയ്യുന്നത്… സമുദ്രനിരപ്പിൽ നിന്നും 1050 അടി മുകളിലുള്ള ഈ പ്രദേശം മലപ്പുറത്തു നിന്ന് അധിക ദൂരെ ആയിയല്ല ഉള്ളത്…

ഹൈകിംഗ് ഇഷ്ടമുള്ളവർ ധാരാളമായി ഈ പ്രദേശത്തേക്ക് യാത്രകൾ നടത്താറുണ്ട്… മലപ്പുറത്തുകാർക്ക് ഊട്ടി വരെ പോയി കഷ്ടപ്പെടുകയും വേണ്ട, (പിന്നെ ഊട്ടി കാണണം എന്നുള്ള ഊട്ടിയിൽ തന്നെ പോകണം കേട്ടോ, മിനിയൂട്ടി കണ്ടിട്ട് സമാധാനിച്ചാൽ പോരല്ലോ).. കോഴിക്കോട് നിന്ന് ആണ് നിങ്ങളുടെ യാത്ര എങ്കിൽ കൊണ്ടോട്ടി സിറ്റിക്ക് അടുത്തുള്ള കോളനി റോഡിലൂടെ അരിമ്പ്ര യിൽ എത്തിച്ചേരാം… പൂക്കോട്ടൂരിന് അടുത്തുള്ള വൻകരയിൽ നിന്ന്

നാലു കിലോമീറ്റർ മാത്രമാണ് അരിമ്പ്ര മലയിലേക്ക് ഉള്ളത്… എങ്ങനെ വന്നാലും മുകളിൽ കാണാനുള്ള കാഴ്ചകൾ ഒക്കെ സെയിം ആയതുകൊണ്ട് ഗൂഗിൾ മാപ്പ് നോക്കിയും ഇവിടെ ഏത്താം… ഊട്ടി കണ്ടിട്ടില്ലാത്തവർ ഊട്ടിക്ക് തന്നെ പോവുക, ഇനി മിനി ഊട്ടി കാണേണ്ടവർ തീർച്ചയായും മലപ്പുറത്തേക്ക് വണ്ടി എടുത്തോട്ടോ..