ഈ അടുത്ത് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമാണ് ഭീഷ്മപര്‍വം. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഈ സിനിമ
യ്ക്ക് ലഭിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നടിയാണ് വീണ നന്ദകുമാര്‍. ജെസി എന്ന കഥാപാത്രത്തില്‍ ആയിരുന്നു വീണ എത്തിയിരുന്നത്. ചിത്രത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ആണ് ജെസിയുടെ ഭര്‍ത്താവ് . ഇപ്പോഴിതാ ഈ സിനിമ അനുഭവത്തെക്കുറിച്ച് ആണ് താരം പറയുന്നത്. ദി ക്യു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സിനിമാ വിശേഷങ്ങള്‍ വീണ പങ്കുവെച്ചത്.
തനിക്ക് കിട്ടുന്ന കഥാപാത്രത്തെ എങ്ങനെ മനോഹരമാക്കാം എന്നാണ് താന്‍ ചിന്തിക്കാറുള്ളത് എന്ന് വീണ പറയുന്നു

അതേസമയം താന്‍ സഹ താരങ്ങളോട് മത്സരിക്കാന്‍ നില്‍ക്കാറില്ലെന്നും , ഒരാളെ കാസ്റ്റ് ചെയ്യുന്നതിനു മുമ്പ് തന്നെ ഇയാള്‍ ഇങ്ങനെയായിരിക്കും ഇതാണ് ക്യാരക്ടര്‍ അങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവും എന്നും, അതേപോലെ ടെക്‌നിക്കല്‍ കാര്യങ്ങളില്‍ അറിവുണ്ടെന്ന് വീണ പറഞ്ഞു. ആര്‍ട്ടിസ്റ്റിന് നല്ല ഫ്രീഡം തരുമ്പോഴാണ് നമുക്ക് സന്തോഷം ലഭിക്കുന്നതെന്നും വീണ പറയുന്നു.
മമ്മൂട്ടിയെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ.. ഈ നടന്‍ പണ്ട് എങ്ങനെയാണോ അതേ പോലെ തന്നെയാണ് ഇപ്പോഴും എന്നും, ആളുടെ ഡെഡിക്കേഷന്‍ ലെവലാവും അതെന്നു വീണ പറഞ്ഞു.

ലൊക്കേഷനില്‍ വെച്ച് മമ്മൂക്ക തമാശയൊക്കെ പറയാറുണ്ട് എന്നും നടി പറഞ്ഞു.
നായിക റോള്‍ തന്നെയാണ് ഫോക്കസ് ചെയ്യുന്നതെങ്കിലും അല്ലാത്ത ക്യാരക്ടര്‍ കിട്ടിയാല്‍ താന്‍ ചെയ്യുമെന്ന് വീണ പറഞ്ഞു. ലഭിക്കുന്ന കഥാപാത്രങ്ങള്‍ എങ്ങനെ വ്യത്യസ്തമാകാം എന്നാണ് ചിന്തിക്കാറുള്ളത്. പേഴ്‌സണലി അത് കണക്ട് ചെയ്യാന്‍ പറ്റുന്നുണ്ടോ എന്നും നോക്കാറുണ്ട്. അതേസമയം സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു, കെട്ട്യോളാണ് എന്റെ മാലാഖയില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് വീണ ആയിരുന്നു. ഇതിലെ നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മരയ്ക്കാര്‍ ചിത്രത്തിലും ഒരു ചെറിയ റോള്‍ വീണ ചെയ്തിരുന്നു.